ഭൂമിയിലിറങ്ങിയ സ്റ്റാർലൈനർ പേടകം | Photo: AFP
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആളില്ലാ വിക്ഷേപണ പരീക്ഷണം വിജയമായതോടെ പേടകത്തില്‍ ആദ്യമായി മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങി നാസ. അടുത്തിടെ നടന്ന ആളില്ലാ പരീക്ഷണ വിക്ഷേപണത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് സാധന സാമഗ്രികള്‍ എത്തിച്ച് പേടകം സുരക്ഷിതമായി തിരിച്ചിറങ്ങിയിരുന്നു.
ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ രണ്ട് സഞ്ചാരികളാണ് നിലയത്തിലേക്ക് പുറപ്പെടുക. രണ്ടാഴ്ചയോളം അവര്‍ അവിടെ തങ്ങിയതിന് ശേഷമാണ് തിരികെയിറങ്ങുക.

ബഹിരാകാശ നിലയത്തിലേക്ക് സുരക്ഷിതമായി മനുഷ്യരെ എത്തിക്കാനും തിരിച്ചിറക്കാനുമുള്ള ശേഷിയുള്‍പ്പടെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മികവ് പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഹ്രസ്വ കാല വിക്ഷേപണം ആസൂത്രണം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ ആറ് മാസം വരെ ദൗത്യം ദീര്‍ഘിപ്പിക്കാനും ഒരാളെ കൂടി ദൗത്യത്തില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
Content Highlights: NASA astronauts to fly to International Space Station on Boeing Starliner
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..