മാറ്റിവെച്ച ആര്‍ട്ടെമിസ്-1 വിക്ഷേപണത്തിന് ശനിയാഴ്ച ശ്രമിക്കുമെന്ന് നാസ


ശനിയാഴ്ച വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയ്ക്ക് 40% സാധ്യതയേ ഉള്ളൂ എന്നാണ് പ്രവചനം.

NASA's Artemis I Moon rocket is rolled out to Launch Pad Complex 39B at Kennedy Space Center, in Cape Canaveral, Florida, on August 16, 2022 | Photo: AFP

നാസയുടെ ചന്ദ്രദൗത്യം 'ആര്‍ട്ടെമിസി'ന്റെ ആദ്യ വിക്ഷേപണ ദൗത്യമായ ആര്‍ട്ടെമിസ് -1 സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിക്ഷേപിക്കാന്‍ ശ്രമിക്കുമെന്ന് നാസ. ഓഗസ്റ്റ് 29-ന് നടത്താനിരുന്ന വിക്ഷേപണം പ്രധാന എഞ്ചിനിലെ തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

എന്നാല്‍, ശനിയാഴ്ച വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയുണ്ടാകാന്‍ 40% സാധ്യതയേ ഉള്ളൂ എന്നാണ് പ്രവചനം. ഇക്കാരണത്താല്‍ ശനിയാഴ്ചയും വിക്ഷേപണം നടക്കുമെന്ന് ഉറപ്പിക്കാനാവില്ല. മാത്രമല്ല, ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.

തിങ്കളാഴ്ച നേരിട്ട തടസങ്ങള്‍ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപകാരപ്പെട്ടുവെന്നും മറ്റുവെല്ലുവിളികളും രണ്ടാം വിക്ഷേപണശ്രമത്തിന് മുമ്പായി പരിഹരിക്കുമെന്നും നാസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വിശദമായ പരിശോധനകള്‍ക്കും അറ്റകുറ്റപണികള്‍ക്കുമായി തിരിച്ച് നിര്‍മാണ ശാലയിലേക്കുതന്നെ കൊണ്ടുപോകാതെ 32 നില ഉയരമുള്ള വിക്ഷേപണ വാഹനമായ സ്‌പേസ് ലോഞ്ച് സിസ്റ്റവും ഓറിയോണ്‍ പേടകവും ലോഞ്ച് പാഡില്‍ തന്നെ നിലനിര്‍ത്താനാണ് നാസയുടെ തീരുമാനം.

പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് 2.17-ന് തുറക്കുന്ന ലോഞ്ച് വിന്‍ഡോയില്‍ ആളില്ലാത്ത ഓറിയോണ്‍ പേടകത്തിന്റെ വിക്ഷേപണം നടക്കും. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ദൗത്യമാവും ഇത്.

Content Highlights: NASA artemis orion sls rocket launch on Saturday

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented