സൈബര്‍ ഭീഷണി പെരുകുന്നു; വീഡിയോ ചാറ്റ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക


1 min read
Read later
Print
Share

-

സ്‌കൈപ്പ്, സൂം, വെബെക്‌സ്, സ്ലാക്ക് പോലുള്ള സോഷ്യല്‍ മീറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് ശരിയായ ആപ്പ് തന്നെയാണ് എന്ന് ഉറപ്പുവരുത്തുക. ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ജനപ്രീതി വര്‍ധിച്ചിരിക്കുന്നതിനാല്‍ സൈബര്‍ കുറ്റവാളികള്‍ അവയ്ക്ക് പിറകെയാണ്.

ഈ ആപ്ലിക്കേഷനുകളുടെ പേരിനോട് സമാനതയുള്ള വ്യാജ ആപ്പുകള്‍ വന്‍തോതില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ പലതും മാല്‍വെയറുകളും ആഡ് വെയറുകളും ഉള്ളവയാണെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീ മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ്-19 നിയന്ത്രണങ്ങളാല്‍ ബാധിക്കപ്പെട്ട ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള എളുപ്പവഴിയാണ് സോഷ്യല്‍ മീറ്റിങ് ആപ്പുകള്‍. ഈ സാഹചര്യത്തിലാണ് അത്തരം ആപ്ലിക്കേഷനുകള്‍ സുരക്ഷിതമാണോ എന്ന് കാസ്പര്‍സ്‌കീ വിദഗ്ധര്‍ പരിശോധിച്ചത്. സൂം, വെബെക്‌സ്, സ്ലാക്ക് എന്നിവ പോലുള്ള പ്രമുഖ ആപ്ലിക്കേഷനുകള്‍ക്ക് സമാനമായ പേരുകളുള്ള 1,300 ഫയലുകള്‍ തുടര്‍ന്നുള്ള വിശകലനത്തില്‍ കണ്ടെത്തി. ആ 1,300 ഫയലുകളില്‍ 200 സുരക്ഷാ ഭീഷണികളും കണ്ടെത്തി അതില്‍ ഏറെ പ്രചാരത്തിലുള്ള ആഡ് വെയറുകളായ ഡീല്‍ പ്ലൈ, ഡൗണ്‍ലോഡ് സ്‌പോണ്‍സര്‍ പോലുള്ള ആഡ് വെയറുകളും ഉണ്ട്.

ആധികാരികതയുള്ള ആപ്പ് സ്റ്റോറുകള്‍ക്ക് പുറത്തുള്ള വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളിലാണ് ഇത്തരം ആഡ് വെയറുകളും മാല്‍വെയറുകളും കടന്നുകൂടാറ്. പരസ്യ വിതരണം നടത്തുകയും അതിനായി പലവിധ കൃത്രിമത്തങ്ങള്‍ കാണിക്കുകയും ചെയ്യുന്നവയാണ് ആഡ് വെയറുകള്‍. ആഡ്വെയര്‍ ഒരു ക്ഷുദ്ര സോഫ്റ്റ്വെയറല്ലെങ്കിലും, അതിന് ഇപ്പോഴും ഒരു സ്വകാര്യത അപകടസാധ്യതയുണ്ട്.

കുറ്റവാളികള്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന പേര് സ്‌കൈപ്പ് ആപ്പിന്റേതാണ്. ഈ ആപ്ലിക്കേഷന്റെ പേര് ഉപയോഗിക്കുന്ന സംശയാസ്പദമായ 120,000 ഫയലുകള്‍ കണ്ടെത്താന്‍ കാസ്‌പെര്‍സ്‌കി വിദഗ്ധര്‍ക്ക് കഴിഞ്ഞു. മറ്റ് ആപ്ലിക്കേഷനുകളുടെ പേരുകളില്‍ നിന്ന് വ്യത്യസ്തമായി മാല്‍വെയറുകള്‍ വിതരണം ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതും സ്‌കൈപ്പിന്റെ പേരാണ്.

Content Highlights: Names of social meeting apps being used to distribute cyberthreats

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
telecos

2 min

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍; കണക്ഷന്‍ നിലനിര്‍ത്താന്‍ പറ്റിയ നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 

May 27, 2023


hacker

2 min

ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍; മുന്നറിയിപ്പുമായി സിഇആര്‍ടി-ഇന്‍

May 27, 2023


neuralink

1 min

തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ന്യൂറാലിങ്ക് ; പുതിയ പ്രദര്‍ശനം ഒക്ടോബറില്‍ 

Aug 24, 2022

Most Commented