മേരിക്കയിലെ യൂട്ടായിൽ അജ്ഞാത ലോഹസ്തംഭം കണ്ടെത്തി. പ്രദേശത്തെ പ്രത്യേക ഇനം ആടുകളുടെ കണക്കെടുക്കുന്നതിനായി ഹെലിക്കോപ്ടറിൽ കറങ്ങിയ യൂട്ടാ പബ്ലിക് സേഫ്റ്റി വകുപ്പ് അംഗങ്ങളാണ് സ്തംഭം കണ്ടെത്തിയത്. 2001: എ സ്പേസ് ഓഡീസി എന്ന സിനിമയിൽ ഇങ്ങനെ ഒരു അജ്ഞാത സ്തംഭം കണ്ടെത്തുന്നുണ്ട്. അതിനെ ഓർമപ്പെടുത്തും വിധത്തിലുള്ളതാണ് യൂട്ടായിലെ ലോഹസ്തംഭം.

ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വെള്ളിനിറത്തിലുള്ള ലോഹത്തിൽ നിർമിതമായ ഈ സ്തംഭം എങ്ങനെ ഇവിടെ വന്നു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇത് ആരോ സ്ഥാപിച്ച ശിൽപമാവാം എന്നാണ് കരുതുന്നത്. എന്നാൽ സയൻസ് ഫിക്ഷൻ സിനിമികളിലേത് പോലെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണവുമുണ്ട്.

ഏത് ഗ്രഹത്തിൽനിന്ന് വന്നവരാണെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള പൊതുഭൂമിയിൽ അനുവാദമില്ലാതെ ഇങ്ങനെയുള്ള ശിൽപങ്ങൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് പബ്ലിക് സേഫ്റ്റി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഇത് എന്താണ്, ആര് സ്ഥാപിച്ചു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് വകുപ്പ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ സ്തംഭം സ്ഥിതിചെയ്യുന്ന കൃത്യമായ സ്ഥലം വെളിപ്പെടുത്തില്ലെന്നും വ്യക്തമാക്കി.


Content Highlights:mysterious metal monolith found in utah