ട്വിറ്ററിലെ 'വര്‍ക്ക് അറ്റ് ഹോം' അവസാനിപ്പിക്കാന്‍ മസ്‌ക്; വരുന്നത് പ്രയാസ കാലമെന്ന് മുന്നറിയിപ്പ്


Photo: AP

ട്വിറ്റര്‍ ജീവനക്കാരുടെ വീട്ടിലിരുന്നുള്ള ജോലി അവസാനിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക് ഒരുങ്ങുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു. ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ചു. ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം ട്വിറ്ററിന്റെ പരസ്യവരുമാനത്തെ ബാധിക്കാന്‍ പോവുകയാണെന്ന് മസ്‌ക് പറഞ്ഞു.

2020 മേയിലാണ് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് എത്രനാള്‍ വേണമെങ്കിലും ഓഫീസില്‍ ഹാജരാകാതെ ജോലിചെയ്യാന്‍ അനുവാദം നല്‍കിയത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ റിമോട്ട് വര്‍ക്ക് വന്‍വിജയം കണ്ടതിനെ തുടര്‍ന്നാണ് ഇത് തുടരാന്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ വര്‍ക്ക് അറ്റ് ഹോം സമ്പ്രദായത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചയാളാണ് ഇലോണ്‍ മസ്‌ക്. കോവിഡ് കാലത്ത് വീട്ടിലിരിക്കാന്‍ പറഞ്ഞത് കഠിനാധ്വാനം ചെയ്യേണ്ടതില്ലെന്ന ചിന്ത ആളുകളിലുണ്ടാക്കിയെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.



മസ്‌കിന്റെ മറ്റൊരു സ്ഥാപനമായ ടെസ് ലയില്‍ ജൂണില്‍ തന്നെ റിമോട്ട് വര്‍ക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് സമാനമായി മസ്‌ക് തന്റെ വ്യക്തിപരമായ താല്‍പര്യപ്രകാരം മാത്രമേ റിമോട്ട് ജോലി ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിന് അനുവാദം നല്‍കുകയുള്ളൂ.

അതേസമയം, ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കിടെ കമ്പനിയിലെ പകുതിയോളം പേരെ പിരിച്ചുവിട്ടിരിക്കുകയാണ് മസ്‌ക്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതിനിടെ ട്വിറ്ററില്‍ നിന്ന് പരസ്യദാതാക്കള്‍ കൂട്ടത്തോടെ പിന്‍മാറിയത് വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പരിമിതമായ ഡെഡ്‌ലൈനുകള്‍ നല്‍കി വലിയ മാറ്റങ്ങള്‍ ട്വിറ്ററില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശമാണ് ടീമംഗങ്ങള്‍ക്ക് മസ്‌ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അധികസമയം ജോലി ചെയ്യാനും നിര്‍ദേശിക്കുന്നു. പറയുംപോലെ ജോലിചെയ്യുക അല്ലെങ്കില്‍ ജോലിവിടുക എന്ന മുന്നറിയിപ്പാണ് മസ്‌ക് ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്.

ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷന്‍ സംവിധാനമാണ് മസ്‌ക് കൊണ്ടുവന്ന പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. അക്കൗണ്ടുകള്‍ക്ക് എട്ട് ഡോളര്‍ പ്രതിമാസ നിരക്കില്‍ വെരിഫിക്കേഷന്‍ ബാഡ്ജും അധിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ.

അതിനിടെ, സര്‍ക്കാര്‍ അക്കൗണ്ടുകള്‍ക്കും പ്രശസ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകള്‍ക്കുമായി ഒഫിഷ്യല്‍ എന്നൊരു ഗ്രേ ടിക്ക് അവതരിപ്പിച്ചുവെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം അത് പിന്‍വലിച്ചു.

Content Highlights: Elon Musk, Twitter, Remote Work, Social Media, Changes in Twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented