ചൊവ്വയേയും ഭൂമിയെയും കുറിച്ച് വാചാലനായി മസ്‌ക്; ട്വിറ്റര്‍ ഇടപാടിനെ പറ്റി മിണ്ടിയില്ല


യുഎസിലെ ഇദാഹോയില്‍ നടന്ന കോണ്‍റന്‍സിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു മസ്‌കിന്റെ പ്രസംഗം.

Elon Musk | Photo: Gettyimages

ഴിഞ്ഞ കുറച്ച് നാളുകളായി ഇലോണ്‍ മസ്‌ക് സംസാരിച്ചിരുന്നതെല്ലാം ട്വിറ്ററിനെ കുറിച്ചാണ്. ട്വിറ്ററിനെ കുറിച്ചുള്ള മസ്‌കിന്റെ ട്വീറ്റുകള്‍ എപ്പോഴും വാര്‍ത്തയാകാറുണ്ടായിരുന്നു. എന്നാല്‍ ഇലോണ്‍ മസ്‌ക് ഇപ്പോള്‍ ട്വിറ്റര്‍ ഇടപാടിനെ കുറിച്ചൊന്നും മിണ്ടുന്നില്ല. ശനിയാഴ്ച നടന്ന അലെന്‍ ആന്റ് കോ യുടെ സണ്‍ വാലി കോണ്‍ഫറന്‍സില്‍ ചൊവ്വയില്‍ കോളനിയുണ്ടാക്കുന്നതിനെ കുറിച്ചും ഭൂമിയിലെ ജനനനിരക്ക് കൂട്ടുന്നതിനെ കുറിച്ചുമെല്ലാമാണ് മസ്‌ക് സംസാരിച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറിയതിനെ കുറിച്ച് ഒന്നും തന്നെ അദ്ദേഹം പറഞ്ഞില്ല.

യുഎസിലെ ഇദാഹോയില്‍ നടന്ന കോണ്‍റന്‍സിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു മസ്‌കിന്റെ പ്രസംഗം. ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് ഏറെ പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നു.

വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാകുന്നില്ല എന്ന് കാണിച്ചാണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള 4400 കോടി ഡോളറിന്റെ ഇടപാടില്‍ നിന്ന് ഇലോണ്‍ മസ്‌ക് പിന്‍മാറിയത്.

തന്റെ പ്രസംഗത്തില്‍ ഇതിനെ കുറിച്ച് എന്തെങ്കിലും മസ്‌ക് പറയുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചപോലെ നടന്നില്ല. പകരം, ഒരു ദുരന്തം എപ്പോഴെങ്കിലും ഭൂമിയെ തുടച്ചുനീക്കുന്ന സ്ഥിതിയുണ്ടായാല്‍ ചൊവ്വയെ ഒരു 'പൊതുജന ലൈഫ് ഇന്‍ഷുറന്‍സ്' ആയി താന്‍ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹം പങ്കുവെച്ചത്.

2029 ഓടുകൂടി മനുഷ്യര്‍ ചൊവ്വയില്‍ ഇറങ്ങുമെന്ന് ഇലോണ്‍ മസ്‌ക് തന്റെ ഒരു ട്വീറ്റില്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

സമ്പന്ന രാജ്യങ്ങളിലെ ജനന നിരക്ക് കുറയുന്നതിനെ കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. 2021 ജനുവരിയില്‍ യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ നിരോധിച്ച ട്വിറ്ററിന്റെ നടപടിയെ കുറിച്ചുള്ള വിമര്‍ശനങ്ങളും അദ്ദേഹം ഉന്നിയിക്കുകയുണ്ടായി.


Content Highlights: Musk stays quiet on Twitter deal talks about Mars and Earth

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented