കൂടുതല്‍ ആളുകള്‍ എത്തി; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സേവനത്തിന് വേഗം കുറഞ്ഞു


Photo: Gettyimages

അന്റാര്‍ട്ടിക്ക മുതല്‍ റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലുകളിലേക്ക് വരെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം. സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് നെറ്റ്‌വർക്ക്‌ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വേഗം കുറഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നെറ്റ്‌വർക്ക്‌ ഇന്റലിജന്‍സ് സ്ഥാപനമായ ഓക്ലയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കൂടുതല്‍ ഉപഭോക്താക്കള്‍ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, യു.കെ., യു.എസ്. എന്നിവിടങ്ങളില്‍ സ്റ്റാര്‍ലിങ്കിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 2021 സാമ്പത്തികവര്‍ഷം രണ്ടാം പാദം മുതല്‍ 2022 രണ്ടാം പാദം വരെ 9 ശതമാനത്തിനും 54 ശതമാനത്തിനും ഇടയില്‍ കുറഞ്ഞു. 50 മുതല്‍ 200 എം.ബി.പി.എസ്. വരെ വേഗതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്റ്റാര്‍ലിങ്കിന്റെ അപ്‌ലോഡ്‌ വേഗത്തിലും രാജ്യങ്ങളിലൂടനീളം ഇടിവുണ്ടായിട്ടുണ്ട്.

വടക്കേ അമേരിക്കയില്‍ സ്റ്റാര്‍ലിങ്കിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗം 60 എം.ബി.പി.എസ്. ആണ്. ഒന്നോ അതിലധികമോ ഉപകരണങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ ആവശ്യമുള്ളത് തിരയാനും സ്ട്രീം ചെയ്യാനുമെല്ലാം ഈ വേഗം ധാരാളമാണ്.

ടി മൊബൈലുമായി സഹകരിച്ച് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. ഇത് കൂടാതെ പരമ്പരാഗത ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എത്തിക്കുന്നതില്‍ വെല്ലുവിളിയുള്ള വിമാനങ്ങള്‍, കപ്പലുകള്‍, ഓടുന്ന കാറുകള്‍, വാഹനങ്ങള്‍ എന്നിവയിലെല്ലാം ഉപഗ്രഹ ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി എത്തിക്കാനും കമ്പനി ആസൂത്രണം ചെയ്യുന്നു.

ആമസോണിനെ കൂടാതെ വിയാസാറ്റ്, വണ്‍ വെബ്ബ്, ആമസോണ്‍, തുടങ്ങിയ കമ്പനികളും തങ്ങളുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതികളുമായി രംഗത്തുണ്ട്.

Content Highlights: Musk's Starlink internet speed drops as more users sign up for service

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented