ഇതുവരെ ഇന്ത്യ കനിഞ്ഞില്ല; എങ്കിലും ബ്രസീലില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടി


2 min read
Read later
Print
Share

ഏറെ നാളുകളായി ഇന്ത്യയിലും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്.

എലോൺ മസ്ക് | Photo: A.P.

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് ബ്രസീലില്‍ സേവനമാരംഭിക്കാനുള്ള ലൈസന്‍സ് ലഭിച്ചു. ബ്രസീലിലെ നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഏജന്‍സി (Anatel) യാണ് സ്റ്റാര്‍ലിങ്കിന് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ സേവന ദാതാക്കളുടെ സഹായത്തോടെ ബ്രസീലുകാര്‍ക്ക് സ്റ്റാര്‍ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

ഏറെ നാളുകളായി ഇന്ത്യയിലും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. കമ്പനി രജിസ്റ്റര്‍ ചെയ്‌തെങ്കിലും സേവനം ആരംഭിക്കാനുള്ള ലൈസന്‍സ് ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. അതിനിടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സഞ്ജയ് ഭാര്‍ഗവ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ലൈസന്‍സ് നേടുന്നതിന് മുമ്പ് തന്നെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആഗ്രഹിക്കുന്നവരില്‍ നിന്ന് കമ്പനി പ്രീ ബുക്കിങ് സ്വീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് ഇത് നിര്‍ത്തലാക്കുകയും ലൈസന്‍സ് നേടാതെ ബുക്കിങ് സ്വീകരിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ കമ്പനിയ്ക്ക് ഇതുവരെയുള്ള ബുക്കിങ് മടക്കി നല്‍കേണ്ടി വന്നു.

ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ സങ്കീര്‍ണമായ കടമ്പകള്‍ ഇനിയുമുണ്ടെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്‌ക് തന്നെ രംഗത്തുവന്നിരുന്നു.

ബ്രസീലിലുടനീളം ഉപഭോക്താക്കളഇലേക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് കമ്പനിയുടെ താല്‍പര്യം. സ്‌കൂളുകള്‍, ആശുപത്രികള്‍, ഉള്‍നാടുകളിലും ഗ്രാമങ്ങളിലുമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം തീര്‍ച്ചയായും ഇത് ഗുണം ചെയ്യും. അനാടെല്‍ ഇടക്കാല പ്രസിഡന്റ് ഇമ്മാനുവല്‍ കാംപെലോ പറഞ്ഞു.

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ സാങ്കേതികവിദ്യാ ഗവേഷണ വികസന സ്ഥാപനമായ സ്‌പേസ് എക്‌സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്. 2022 ജനുവരി 15 ലെ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് അനുസരിച്ച് സ്റ്റാര്‍ലിങ്കിന് 1469 ഉപഗ്രഹങ്ങളാണുള്ളത്. 272 എണ്ണം ഭ്രമണ പഥങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ ആക്റ്റിവേറ്റ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 25 രാജ്യങ്ങളിലായി 1,45,000 ല്‍ ഏറെ ഉപഭോക്താക്കളുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Content Highlights: Musk's Starlink gets license to operate in Brazil

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


marriage wedding

2 min

5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയല്‍നടി; 6-ാംദിവസം യുവാവ് വാക്കുമാറി;രക്ഷിച്ചത് പോലീസ്

Apr 1, 2023

Most Commented