എലോൺ മസ്ക് | Photo: AFP
ഒരു മാസത്തിനിടെ 5000ലധികം ജീവനക്കാരെ പുറത്താക്കുകയും നിരവധിയാളുകള്‍ രാജിവയ്ക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ട്വിറ്റര്‍. ശതകോടീശ്വരനായ ഇലോണ്‍ മസ്ക് കമ്പനി ഏറ്റെടുത്തതിന് ശേഷമായിരുന്നു ഈ മാറ്റങ്ങള്‍. ഇപ്പോഴിതാ ട്വിറ്ററിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി എത്തുകയാണ് ഇലോണ്‍ മസ്ക്.
പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടശേഷം പുതിയ ആളുകളെ ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണ് ഇലോണ്‍ മസ്ക്. മികച്ച സോഫ്റ്റ്വെയര് വിദഗ്ധര്‍ ട്വിറ്ററില്‍ എത്തുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ഒട്ടേറെ പുതിയ ഫീച്ചറുകള്‍ വരുന്നുണ്ട്.
'ട്വിറ്റര്‍ 2.0- എവരിതിങ് ആപ്പ്' എന്ന പ്രഖ്യാപനത്തോടെ ആപ്പിന്റെ പുതിയ ലുക്ക് ഇലോണ്‍ മസ്ക് നേരത്തെ അവതരിപ്പിച്ചിരുന്നു. ട്വിറ്റര്‍ 2.0 വീഡിയോയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മസ്ക് അറിയിച്ചു.
ട്വിറ്ററിലെ വെരിഫൈഡ് ബാഡ്ജ് ഉടന്‍ തിരികെയെത്തുമെന്ന പ്രഖ്യാപനവും ഇലോണ്‍ മസ്ക് നടത്തിയിരുന്നു. അടുത്ത വെള്ളിയാഴ്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തില്‍ വരുമെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. വലിയ മാറ്റത്തോടെയാകും ബാഡ്ജ് അവതരിപ്പിക്കുക. നീല നിറത്തില്‍ അനുവദിച്ചിരുന്ന ബാഡ്ജ് ഇനി ചാര, സ്വര്ണനിറങ്ങളിലും കാണാനാകും.
വ്യക്തികള്‍ക്ക് നല്കിവന്നിരുന്ന ബ്ലൂ ടിക്ക് അതേപടി തന്നെ തുടരും. കമ്പനികള്‍ക്ക് ഗോള്‍ഡ് ടിക്കാകും ഇനി മുതല്‍ അനുവദിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രേ ടിക്കും നല്‍കും. ഓര്ഗനൈസേഷന്
സാക്ഷ്യപ്പെടുത്തുന്ന വ്യക്തികള്‍ക്ക് ഒരു ചെറിയ സെക്കന്‍ഡറി ലോഗോ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ട്വിറ്റര്‍ ഒരുക്കും.
Content Highlights: Musk reveals Twitter 2.0 with new features
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..