മസ്‌കിന് മനംമാറ്റം: പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ വാങ്ങും


ഫയൽ ചിത്രം| എ.എഫ്.പി

വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ട്വിറ്ററിന്റെ കാര്യത്തില്‍ വീണ്ടും മനംമാറ്റം. വില നിശ്ചയിച്ച് വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയും ചെയ്ത മസ്‌ക് തന്നെ ഇപ്പോള്‍ നേരത്തെ പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് താന്‍ മുന്നോട്ടുവച്ച അതേ വിലയ്ക്ക് തന്നെ ഓഹരി വാങ്ങാനുള്ള തീരുമാനം മസ്‌ക് വീണ്ടും അറിയിച്ചിരിക്കുന്നത്. ട്വിറ്റര്‍ വില്‍പന പാതിവഴിയില്‍ മുടങ്ങിയത് കേസായി കോടതിയിലെത്തി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മസ്‌ക് നിലപാട് മാറ്റിയത്.

ഓഹരി വില നിശ്ചയിച്ച് വാങ്ങാനുള്ള ധാരണയായ ശേഷം അതില്‍ നിന്ന് പിന്മാറിയ മസ്‌കിനെതിരെ ട്വിറ്ററാണ് കോടതിയെ സമീപിച്ചത്. 54.20 ഡോളര്‍(4415 രൂപ) നിരക്കില്‍ ഓഹരി വാങ്ങാനുള്ള താത്പര്യമാണ് മസ്‌ക് ഇപ്പോള്‍ അറിയിച്ചിട്ടുള്ളതെന്ന് ട്വിറ്റര്‍ വക്താവും സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ നിശ്ചയിച്ച അതേ വില തന്നെയാണ് ഇപ്പോഴും മുന്നോട്ടുവച്ചത്.



നിലപാട് മാറ്റി വാങ്ങാനുള്ള തീരുമാനവുമായി മസ്‌ക് വീണ്ടും മുന്നോട്ടുവന്നതോടെ ട്വിറ്ററിന്റെ ഓഹരി വില കുതിച്ചുകയറി. വ്യാജ അക്കൗണ്ടുകള്‍ നീക്കി ശുദ്ധീകരിച്ച് സ്വതന്ത്ര മാധ്യമമായി ട്വിറ്റിനെ മാറ്റുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ട്വിറ്റര്‍ പറഞ്ഞതില്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നുമുള്ള കാരണങ്ങള്‍ ഉന്നയിച്ചാണ് വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മസ്‌ക് പിന്മാറിയത്. എന്നാല്‍ ട്വിറ്റര്‍ ഉടമകള്‍ ഇത് നിഷേധിച്ചിരുന്നു.

ജൂലൈയിലാണ് ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ട്വിറ്റര്‍ ഉടമ്പടി പ്രകാരം മസ്‌കിന് സ്വന്തമാകുമ്പോള്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. അതിന് മസ്‌ക് മുടക്കുന്നത് ഏകദേശം 4500 കോടി ഡോളറോളമാണ്.

Content Highlights: twitter, elon musk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented