മസ്‌കിന്റെ ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ വന്നേക്കും; ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം


Twitter app icon | Photo: AFP

ഓരോ ഉപഭോക്താവിനും ട്വിറ്ററിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും. അത്തരം ഒരു പദ്ധതിയാണ് ഇലോണ്‍ മസ്‌ക് തന്റെ ഒരു ട്വീറ്റില്‍ വിശദീകരിക്കുന്നത്.

ട്വീറ്റുകള്‍ക്ക് നല്‍കുന്ന റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ട്വിറ്ററിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. അംജാദ് മസാദ് എന്നയാളുടെ ട്വീറ്റിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.



ട്വിറ്ററിന്റെ ഉള്ളടക്ക നിയന്ത്രണവും നിരോധിക്കപ്പെട്ട അക്കൗണ്ടുകളെ തിരികെ കൊണ്ടുവരുന്നതും സംബന്ധിച്ച് പുതിയ കണ്ടന്റ് മോഡറേഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം തീരുമാനിക്കും എന്ന് അറിയിച്ചുകൊണ്ട് മസ്‌ക് നേരത്തെ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഈ കൗണ്‍സിലിലെ അംഗങ്ങള്‍ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുള്ളവരായിരിക്കും എന്നാണ് മസ്‌ക് പറയുന്നത്.

എന്നാല്‍ ഫെയ്‌സ്ബുക്കിന് ഇത് പോലെ വൈവിധ്യങ്ങളുള്ള ഓവര്‍സൈറ്റ് ബോര്‍ഡ് ഉണ്ടെന്നും ഇടതും വലതും ഇപ്പോളും അവരില്‍ നിരാശരാണെന്നും അംജാദ് മസാദ് തന്റെ ട്വീറ്റില്‍ പറയുന്നു.

'നിങ്ങളാഗ്രഹിക്കുന്ന ട്വിറ്ററിന്റെ പതിപ്പ് തിരഞ്ഞെടുക്കാന്‍ കഴിയുന്നതായിരിക്കും ഉചിതം. ഒരു സിനിമയുടെ മെച്യൂരിറ്റി റേറ്റിങിനെ പോലെ.' എന്നാണ് ഇതിനോടുള്ള മസ്‌കിന്റെ പ്രതികരണം.

ട്വീറ്റിന്റെ റേറ്റിങ് സ്വയം തിരഞ്ഞെടുക്കാം. അത് ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് മാറ്റം വരുത്താം, മസ്‌ക് പറഞ്ഞു.

ഉള്ളടക്കം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ മസ്‌ക് പുതിയ സമിതി രൂപീകരിക്കേണ്ടതുണ്ട്. ട്വിറ്ററിന്റെ ഉള്ളടക്ക വിതരണ രീതികളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Musk may provide choice in different versions of Twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented