ട്വിറ്ററിലെ 280 അക്ഷര പരിമിതി താമസിയാതെ ഒഴിവാക്കുമെന്ന് സ്ഥിരീകരിച്ച് ഇലോണ്‍ മസ്‌ക് 


Photo: Gettyimages

ന്യൂഡല്‍ഹി: ട്വിറ്ററിലെ അക്ഷര പരിമിതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനിയുടെ പുതിയ മേധാവി ഇലോണ്‍ മസ്‌ക്. നിലവില്‍ 280 അക്ഷരങ്ങളാണ് ഒരു ട്വീറ്റില്‍ ടൈപ്പ് ചെയ്യാനാവുക. ഈ പരിമിതി ഒഴിവാക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം.

അക്ഷരപരിമിതി ഒഴിവാക്കുമോ അതോ പരിധി വര്‍ധിപ്പിക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് 'തീര്‍ച്ചയായും' എന്ന് അദ്ദേഹം മറുപടി നല്‍കി. ദൈര്‍ഘ്യമേറിയ ട്വീറ്റുകള്‍ എത്തിക്കുന്നതില്‍ ട്വിറ്റര്‍ ഏറെ വൈകിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ട്വിറ്റര്‍ ത്രെഡ് സംവിധാനം പെട്ടെന്ന് തന്നെ ഒഴിവാക്കുമെന്ന് അദ്ദേഹം പറയുന്നു.



നേരത്തെ ട്വിറ്ററില്‍ എഡിറ്റ് ബട്ടന്‍ വേണമെന്ന് മസ്‌ക് ആവശ്യപ്പെട്ടിരുന്നു. എഡിറ്റ് ബട്ടന്‍ നിര്‍മിക്കുന്നതിനുള്ള ജോലികള്‍ നടക്കുന്നുണ്ടെന്ന് കമ്പനിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

2017 ലാണ് ട്വീറ്റിലെ അക്ഷര പരിധി 140 ല്‍ നിന്ന് 280 ആക്കി ഉയര്‍ത്തിയത്. വലിയ കുറിപ്പുകള്‍ എഴുതുന്നവര്‍ 280 അക്ഷരങ്ങള്‍ അടങ്ങുന്ന വ്യത്യസ്ത ട്വീറ്റുകളാക്കി ഒരു ത്രെഡില്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. അല്ലാത്തവര്‍ കുറിപ്പ് ഇമേജ് രൂപത്തിലാക്കി പങ്കുവെക്കുന്നു.

ട്വിറ്ററിലെ ഒരു വിഭാഗം ആളുകള്‍ ട്വീറ്റുകള്‍ക്കുള്ള ഈ പരിധി ഒഴിവാക്കണം എന്ന പക്ഷക്കാരാണ്. ട്വിറ്ററിലെ ജനപ്രിയ വ്യക്തികളില്‍ ഒരാളായ ഇലോണ്‍ മസ്‌കും നേരത്തെ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

നിരവധി മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്.

Content Highlights: Musk confirms Twitter can soon expand or kill 280-character limit

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented