പ്രതീകാത്മക ചിത്രം | photo: canva
ഡിജിറ്റല്‍ തട്ടിപ്പുകള്‍ നാള്‍ക്കുനാള്‍ വ്യാപകമാവുകയാണ്. മാസംതോറും വ്യത്യസ്തങ്ങളായ തട്ടിപ്പുകളാണ് പുറത്തുവരാറുള്ളത്. വിദഗ്ദര്‍ നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മിക്കവരും ജാഗ്രത പാലിക്കാറില്ല.
ഇപ്പോഴിതാ ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായ 40 കാരന് നഷ്ടപ്പെട്ടത് 35 ലക്ഷം രൂപയിലധികമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 22 ന് മുംബൈ സ്വദേശിയായ ഇയാള്‍ക്ക് പരിചയമില്ലാത്ത സ്ത്രീയില്‍ നിന്ന ഒരു ടെലഗ്രാം മെസേജ് വന്നു. ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തോട് കൂടിയാണ് സ്ത്രീ സമീപിച്ചത്. അവരുടെ കമ്പനിയിലെ ചില പ്രോഡക്ടുകള്‍ റേറ്റ് ചെയ്താല്‍ കമ്മീഷന്‍ നേടാമെന്നായിരുന്നു വാഗ്ദാനം.
ഇയാളുടെ താത്പര്യം അറിഞ്ഞതിന് പിന്നാലെ മറ്റൊരു സ്ത്രീ ഇയാളെ സമീപിച്ചു. വെബ്‌സൈറ്റിലേയ്ക്ക് ലോഗിന്‍ ചെയ്ത ശേഷം ചില ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ലിങ്കും ഇവര്‍ അയച്ചു. ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ വെബ്‌സൈറ്റിലെ ഇ-വാലെറ്റിലേക്ക് പണം എത്തുമെന്ന് സ്ത്രീ ധരിപ്പിച്ചു.
നിര്‍ദേശങ്ങള്‍ ലഭിച്ചശേഷം ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നവംബര്‍ 28 ന് ടാസ്‌കുകള്‍ ചെയ്തുതുടങ്ങി. ചില ട്രാവല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ് കൊടുക്കുന്നത് ഉള്‍പ്പടെയുള്ള ടാസ്‌കാണ് ഇയാള്‍ക്ക് ലഭിച്ചതെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ഓരോ ടാസ്‌ക് കഴിയുമ്പോഴും ഒരു പ്രീമിയം ചാര്‍ജ് ഇയാളില്‍ നിന്ന് ഈടാക്കിയിരുന്നു. വരുമാനത്തിനൊപ്പം ഇത് തിരികെ ലഭിക്കുമെന്നായിരുന്നു ഇയാളെ വിശ്വസിപ്പിച്ചിരുന്നത്.
ചെയ്യുന്ന ടാസ്‌കിന്റെ വരുമാനം ഇ-വാലെറ്റില്‍ കാണിക്കുണ്ടായിരുന്നു. ഡിസംബര്‍ മൂന്നിന് 37.80 ലക്ഷം രൂപ ഇയാള്‍ ടാസ്‌കിനായി നിക്ഷേപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാസ്‌കുകള്‍ ഒക്കെ പൂര്‍ത്തിയാക്കിയ ശേഷം ഇ-വാലെറ്റില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പെന്‍ഡിങ് എന്ന് കാണിക്കാന്‍ തുടങ്ങി. പിന്നാലെ വെബ്‌സൈറ്റും ടെലഗ്രാം ഗ്രൂപ്പും അപ്രത്യക്ഷമായി.
സമീപകാലത്തായി നിരവധി സൈബര്‍ കേസുകളാണ് രാജ്യത്ത് ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അനാവശ്യമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുന്ന എന്നത് ഇത്തരം തട്ടിപ്പുകളില്‍ നിന്ന രക്ഷപ്പെടാന്‍ ഉപകരിക്കും. കാര്‍ഡ് വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതും ഒഴിവാക്കണം.
Content Highlights: Mumbai man lost over 35 lakhs on cyber crime
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..