മള്‍ട്ടി മോഡല്‍ റോബോട്ടുമായി മദ്രാസ് ഐ.ഐ.ടി.


പ്രശാന്ത് കാനത്തൂര്‍

ചക്രങ്ങള്‍ കൊണ്ടും ഇതില്ലാതെയും നീങ്ങാന്‍ സാധിക്കുന്നതിനാല്‍ വനത്തിനുള്ളിലും റോബോട്ടിനെ പ്രയോജനപ്പെടുത്താം.

ചെന്നൈ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക മേഖലയ്ക്കും പ്രയോജനപ്പെടുന്ന മള്‍ട്ടി മോഡല്‍ റോബോട്ടുമായി മദ്രാസ് ഐ.ഐ.ടി. 'ഗ്രാസ്പ്മാന്‍' എന്ന റോബോട്ടിനു പിന്നിലുള്ള ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ഡോ. അശോകന്‍ തൊണ്ടിയത്താണ്.

മദ്രാസ് ഐ.ഐ.ടി. എന്‍ജിനിയറിങ് ഡിസൈന്‍ വകുപ്പിലെ റോബോട്ടിക്‌സ് ലബോറട്ടറി മേധാവിയാണ് ഡോ. അശോകന്‍. സാധാരണ റോബോട്ടുകളില്‍ ഗ്രാസ്പിങ്, മാനിപ്പുലേഷന്‍, ലോക്കോമോഷന്‍ എന്നീ മൂന്നു സംവിധാനങ്ങളാണുണ്ടാവുക. ഇവ മൂന്നും പ്രവര്‍ത്തിപ്പിക്കാന്‍ ഓരോ സെറ്റ് മോട്ടോറുകള്‍ വീതം ആവശ്യമാണ്. എന്നാല്‍, 'ഗ്രാസ്പ്മാനി'ല്‍ മൂന്നും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു സെറ്റ് മോട്ടോര്‍ മാത്രം മതിയെന്നതാണ് സവിശേഷതയെന്ന് ഡോ. അശോകന്‍ പറയുന്നു. ഈ റോബോട്ടിന് പൈപ്പുകള്‍ക്കു മുകളിലൂടെ സഞ്ചരിക്കാനാവും. കുരങ്ങിനെപ്പോലെ ഒരു കൈ തൂക്കിപ്പിടിച്ച് പതിയെ ചാടി നീങ്ങാം. നടപ്പാതകള്‍ അനായാസം കയറാനും ഇറങ്ങാനും ചാടിക്കടക്കാനും പറ്റും. വ്യവസായസ്ഥാപനങ്ങളിലെ യന്ത്രനീക്കങ്ങള്‍ക്ക് വേഗം പകരാനുമാവും. വ്യാവസായിക മേഖലയില്‍ ഉപയോഗിക്കുന്ന റോബോട്ടുകളില്‍ പലതിനും സാങ്കേതികമായി പല പരിമിതികളും ഉണ്ട്. മോട്ടോറുകളുടെ അനാവശ്യ പ്രവര്‍ത്തനത്തിന് ഇത് ഇടയാക്കും. എന്നാല്‍, 'ഗ്രാസ്പ്മാനി'ല്‍ മോട്ടോറുകളുടെ പ്രവര്‍ത്തനം ലഘൂകരിക്കുകയാണ് ചെയ്യുന്നതെന്നും ഡോ. അശോകന്‍ വിശദമാക്കി. ദുരന്തനിവാരണ മേഖലകളില്‍ റോബോട്ടിനെ ഉപയോഗപ്പെടുത്താം. ഏതു തരത്തിലും നീങ്ങാനുള്ള ചലനശേഷിയാണ് ഈ മേഖലയില്‍ ഗുണകരമാവുക.

ചക്രങ്ങള്‍ കൊണ്ടും ഇതില്ലാതെയും നീങ്ങാന്‍ സാധിക്കുന്നതിനാല്‍ വനത്തിനുള്ളിലും റോബോട്ടിനെ പ്രയോജനപ്പെടുത്താം. എ.ഐ.ടി. ഇന്നവേറ്റീവ് റിസര്‍ച്ച് പദ്ധതിയുടെ ഭാഗമായി രൂപകല്പന ചെയ്യുന്ന ഈ റോബോട്ട് നിര്‍മാണം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. പൂര്‍ത്തീകരിക്കാന്‍ ഒരുവര്‍ഷം കൂടി വേണം.

ഇതുവരെ 12 ലക്ഷം രൂപയോളം നിര്‍മാണച്ചെലവുണ്ട്. രണ്ട് പേറ്റന്റുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ പോലെ തുടങ്ങി ഭാവിയില്‍ 'ഗ്രാസ്പ്മാന്‍' വാണിജ്യതലത്തില്‍ നിര്‍മാണം തുടങ്ങാനും സാധിക്കുമെന്നും ഡോ. അശോകന്‍ പറഞ്ഞു.

നേരത്തേ സര്‍ജിക്കല്‍ റോബോട്ടും പ്രതിരോധ വകുപ്പിനുവേണ്ടി അണ്ടര്‍ വാട്ടര്‍ റോബോട്ടും നിര്‍മിച്ച് കഴിവു തെളിയിച്ച ഡോ. അശോകനെ പുതിയ റോബോട്ട് രൂപകല്പനയില്‍ സഹായിക്കുന്നത് ഐ.ഐ.ടി. ഗവേഷണവിദ്യാര്‍ഥി നാഗമണികണ്ഠനാണ്.

Content Highlights: multi model robot designed in madras IIT malayali researcher

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

1 min

അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

May 25, 2022

More from this section
Most Commented