ഏറ്റവുമധികം സബ്‌സ്‌ക്രൈബറുള്ള യൂട്യൂബറായി മിസ്റ്റർ ബീസ്റ്റ്: വാർഷിക വരുമാനം 400 കോടി


മിസ്റ്റർ ബീസ്റ്റിൻ്റെ വീഡിയോയിൽ നിന്നും | photo: screen grab

ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബർമാരുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന ഖ്യാതി ഇനിമുതല്‍ മിസ്റ്റര്‍ ബീസ്റ്റിന്. പ്യൂഡീപൈ എന്ന ചാനലിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മിസ്റ്റര്‍ ബീസ്റ്റ് സ്വന്തമാക്കിയത്. നിലവില്‍ 11.2 കോടി(112 മില്യണ്‍) സബ്‌ക്രൈബര്‍മാരാണ് മിസ്റ്റര്‍ ബീസ്റ്റിനുള്ളത്. തൊട്ടുപിന്നിലുള്ള പ്യൂഡീപൈയ്ക്ക് 11.1 കോടി(111 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്.

അതേസമയം, യൂട്യൂബില്‍ ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ളത് ഇന്ത്യയിലെ എന്റര്‍ടെയിന്‍മെന്റ് ചാനലായ ടി സീരിസിനാണ്. നിലവില്‍ 20 കോടിയിലേറെ(200 മില്യണ്‍ ) സബ്‌ക്രൈബര്‍മാരാണ് ടീ സീരിസിനുള്ളത്.10 വര്‍ഷത്തോളമായി ഏറ്റവുമധികം സബ്‌സ്‌ക്രൈബറുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന പദവി കൈയടക്കി വച്ചിരുന്നത് പ്യൂഡീപൈയായിരുന്നു. സ്വീഡിഷുകാരനായ ഫെലിക്‌സാണ് ചാനലിന്റെ ഉടമ. ഗെയിം റിയാക്ഷന്‍ വീഡിയോസ് ചെയ്യുന്ന ഫെലിക്‌സിന്റെ ചാനല്‍ 2013 ഓഗസ്റ്റിലാണ് ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള വ്യക്തിഗത ചാനലാകുന്നത്. ഈ നേട്ടമാണ് ജിമ്മി ഡൊണാള്‍സന്റെ മിസ്റ്റര്‍ ബീസ്റ്റ് മറികടന്നിരിക്കുന്നത്. ഏകദേശം 50 മില്യണ്‍ ഡോളറാണ് (ഏകദേശം 400 കോടി രൂപ) ജിമ്മിയുടെ യൂട്യൂബില്‍ നിന്നുള്ള ഒരു വർഷത്തെ വരുമാനം.

പോസ്റ്റ് ചെയ്യുന്ന വീഡിയോകളെല്ലാം കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനാകുന്നു എന്നതാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ പ്രത്യേകത. 2018ല്‍ ടീ സിരിസിനെ സബ്‌സ്‌ക്രൈബേര്‍സിന്റെ എണ്ണത്തില്‍ മറികടക്കുന്നതിനായി
പ്യൂഡീപൈയ്ക്ക് പിന്തുണയുമായി മിസ്റ്റര്‍ ബീസ്റ്റും എത്തിയിരുന്നു.


Content Highlights: MrBeast became most subscribed YouTuber by overtaking PewDiePie

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented