Representational image | Photo: Mbi
പുനെ: മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് 19 കാരന്‍. ഗ്രൂപ്പ് ബി, സി നോണ്‍ ഗസറ്റഡ് പേഴ്‌സണല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളാണ് പുനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെ ചോര്‍ത്തിയത്.
ബുധനാഴ്ച നവി മുംബൈ പോലീസ് സൈബര്‍ സെല്‍ പുനെയിലെ ചിഖ്‌ലിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു റൂട്ടര്‍ എന്നിവയും പിടിച്ചെടുത്തു.
ഈ വര്‍ഷം എപ്രില്‍ 20 നാണ് എംപിഎസ്‌സി പരീക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക് ലഭ്യമാക്കിയത്. ഈ ലിങ്ക് ഹാക്ക് ചെയ്ത പ്രതി 94195 പേരുടെ ഹാള്‍ ടിക്കറ്റ് വിവരങ്ങള്‍ കൈക്കലാക്കുകയും അവ ഒരു എംപിഎസ് സി 2023 എ എന്ന പേരിലുള്ള ഒരു ടെലഗ്രാം ചാനലിലൂടെ നിയമവിരുദ്ധമായി പുറത്തുവിടുകയും ചെയ്തു.
സംഭവത്തില്‍ എംപിഎസ് സി പരാതി നല്‍കിയിട്ടുണ്ട്. ഐടി നിയമത്തിലെ വിവിധ സെക്ഷനുകള്‍ ചുമത്തി സിബിഡി ബേലാപുര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.
Content Highlights: MPSC Exam Link Hacking 19 year old under arrest
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..