പ്രതീകാത്മക ചിത്രം | photo: canva
ഇന്ത്യയിലെ വിപുലമായ 5G സ്മാര്‍ട്ട്ഫോണ്‍ പോര്‍ട്ട്ഫോളിയോയില്‍ ഉടനീളം ജിയോയുടെ ട്രൂ 5G പ്രാപ്തമാക്കുന്നതിനായി മോട്ടറോള സോഫ്റ്റ്വെയര് അപ്ഡേറ്റ് പുറത്തിറക്കി. മോട്ടറോള, റിലയന്‍സ് ജിയോയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5G സ്മാര്‍ട്ട്ഫോണുകള്‍ ജിയോയുടെ നൂതന സ്റ്റാന്‍ഡ്-അലോണ്‍ 5G സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
5G ശേഷിയുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഒ.ഇ.എം ആണ് മോട്ടറോള. ബ്രാന്‍ഡ് അതിന്റെ എല്ലാ 5G സ്മാര്‍ട്ട്ഫോണുകളിലും വിട്ടുവീഴ്ചയില്ലാത്ത ട്രൂ 5G പിന്തുണ നല്കുന്നു. 11-13 5G ബാന്‍ഡുകള്‍ക്കുള്ള പിന്തുണയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇനി മോട്ടറോള സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്ന എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും Jio True 5G ഉള്ളതോ അതിവേഗം പുറത്തിറങ്ങുന്നതോ ആയ പ്രദേശങ്ങളില്‍ ജിയോ വെല്‍ക്കം ഓഫറിന് കീഴില്‍ 5G ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ കഴിയും.
മോട്ടറോള 5G ഉപകരണങ്ങള്‍ വില നിലവാരം പരിഗണിക്കാതെ അഖിലേന്ത്യാ 5G ബാന്‍ഡുകളെ പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ എല്ലാവര്ക്കും വിശ്വസനീയമായ കണക്റ്റിവിറ്റി ഉറപ്പുനല്‍കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്ന കവറേജും ഉറപ്പാക്കുന്നു.
Content Highlights: Motorola ties up with Jio to offer 5G smartphones in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..