ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ പാസ് വേഡ് 123456 അല്ല, ആ വാക്ക് ഇതാണ്


എളുപ്പം പ്രവചിക്കാന്‍ സാധിക്കുന്നതും കീബോര്‍ഡിലെ ശ്രേണിയായ വരുന്ന അക്കങ്ങളുമെല്ലാം ഇന്ത്യയില്‍ ജനപ്രിയമാണത്രേ.

Photo: Gettyimages

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ പാസ് വേഡ് 123456 ആണ് എന്ന് കരുതിയെങ്കില്‍ തെറ്റി. 'PASSWORD' ആണ് ഇന്ത്യക്കാര്‍ക്ക് ജനപ്രിയമായ പാസ് വേഡ്. ഐ ലവ് യൂ, ക്രിഷ്ണ, സായ്‌റാം, ഓംസായ്‌റാം തുടങ്ങിയവയാണ് ജനപ്രിയമായ മറ്റു പാസ് വേഡുകളില്‍ ചിലത്.

പാസ് വേഡ് മാനേജര്‍ സേവനമായ നോര്‍ഡ്പാസ്സ് ആണ് ഈ ഗവേഷണ വിവരങ്ങള്‍ പുറത്തുവിട്ടത്. എളുപ്പം പ്രവചിക്കാന്‍ സാധിക്കുന്നതും കീബോര്‍ഡിലെ ശ്രേണിയായ വരുന്ന അക്കങ്ങളുമെല്ലാം ഇന്ത്യയില്‍ ജനപ്രിയമാണത്രേ.

12345, QWERTY പോലുള്ള പാസ് വേഡുകള്‍ ജനപ്രിയ പാസ് വേഡുകളുടെ പട്ടികയില്‍ മുന്നിലാണ്. ആഗോള തലത്തിലും ഇത്തരം പാസ് വേഡുകള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. QWERTY യ്ക്ക് സമാനമായ മറ്റ് ഭാഷകളിലെ കീബോര്‍ഡ് ശ്രേണികളും ജനപ്രിയമാണ്.

പേരുകളും, ഇഷ്ടമുള്ള വാക്കുകളുമല്ലാം ഇന്ത്യക്കാരുടെ പതിവ് പാസ് വേഡുകളാണ്.

123456789, 12345678, india123, qwerty, abc123,xxx, indya123,123123,abcd1234 എന്നിവയും സാധാരണമായികാണുന്ന പാസ് വേഡുകളാണ്.

കീബോര്‍ഡിലെ ലംബമായും, തിരശ്ചീനമായുമുള്ള കീകള്‍ ഉപയോഗിച്ചുള്ള പാസ് വേഡുകളും ജനപ്രിയമാണ്.

പ്രിയങ്ക, സഞ്ജയ്, രാകേഷ് പോലുള്ള പേരുകളും, ഐ ലവ് യു, സ്വീറ്റ് ഹാര്‍ട്ട്, ലവ്‌ലി, സണ്‍ഷൈന്‍ പോലുള്ള വാക്കുകളും ഇന്ത്യക്കാര്‍ക്കിഷ്ടം.

ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കുന്ന പാസ് വേഡുകളാണിവ. ദുര്‍ബലമായ ഈ പാസ് വേഡുകള്‍ എത്രസമയം കൊണ്ട് ഒരു ഹാക്കര്‍ക്ക് അവ കണ്ടെത്താന്‍ സാധിക്കുമെന്നും ഗവേഷണ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 200 ല്‍ 62 പാസ് വേഡുകള്‍ ഒരു സെക്കന്റില്‍ താഴെ സമയം കൊണ്ട് ഹാക്ക് ചെയ്‌തെടുക്കാവുന്നതാണ്.

'നിര്‍ഭാഗ്യവശാല്‍, പാസ്വേഡുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്, ആളുകള്‍ ഇപ്പോഴും ശരിയായ രീതിയില്‍ പാസ്വേഡ് ശുചിത്വം പാലിക്കുന്നില്ല,' നോര്‍ഡ്പാസിന്റെ സിഇഒ ജോനാസ് കാര്‍ക്ലിസ് പറഞ്ഞു.

'നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് പാസ്വേഡുകള്‍ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്, നമ്മള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നുണ്ട് അതിനാല്‍ നമ്മുടെ സൈബര്‍ സുരക്ഷയെ നന്നായി പരിപാലിക്കപ്പെടേണ്ടതുണ്ട്,' കാര്‍ക്ലിസ് കൂട്ടിച്ചേര്‍ത്തു.

ഈ പട്ടികയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പാസ് വേഡ് ഉണ്ടെങ്കില്‍ ഉടനടി ശക്തമായൊരു പാസ് വേഡ് വെക്കുക.

സങ്കീര്‍ണമായ പാസ് വേഡുകള്‍ വെക്കാന്‍ പാസ് വേഡ് മാനേജര്‍ ആപ്പോ, പാസ് വേഡ് ജനറേറ്റര്‍ സേവനങ്ങളോ പ്രയോജനപ്പെടുത്തുക.

ഇന്നത്തെ കാലത്ത് ഒരു ശരാശരി മനുഷ്യന് ഏകദേശം നൂറ് അക്കൗണ്ടുകളെങ്കിലുമുണ്ടാവും. അതുകൊണ്ടു തന്നെ പാസ് വേഡുകള്‍ സൂക്ഷിച്ചുവെക്കുക പ്രയാസമാണ്. പ്രത്യേകതയുള്ളതും സങ്കീര്‍ണവുമായ പാസ് വേഡുകള്‍ക്കായി പാസ് വേഡ് മാനേജറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ബയോമെട്രിക് ഓതന്റിക്കേഷന്‍, ഫോണ്‍ മെസേജ്, താക്കോല്‍ എന്നിവ എല്ലാം ഉണ്ടെങ്കിലും പാസ് വേഡുകളുടെ അധിക സുരക്ഷ നല്ലതാണെന്നും നോര്‍ഡ്പാസ് പറഞ്ഞു.

Content Highlights: Most popular password in India, Easy Passwords, Predictable password

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented