Photo: Moj
ഫെമിന മിസ് ഇന്ത്യ 2022 ഡിജിറ്റല്‍ ഓഡിഷന്റെ എക്സ്ക്ലൂസിവ് പങ്കാളികളായി ഷോര്‍ട്ട് വീഡിയോ സേവനമായ മോജ് (Moj). പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മോജില്‍ പ്രൊഫൈല്‍ ആരംഭിച്ച് ഇന്‍ട്രൊഡക്ഷന്‍, ടാലന്റ് ഷോകേസ്, റാംപ് വാക്ക് എന്നിവയടങ്ങുന്ന മൂന്ന് ഷോര്‍ട്ട് വീഡിയോകള്‍ അപ്ലോഡ് ചെയ്യണം. വീഡിയോ പങ്കുവെച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്തവരില്‍ നിന്നാണ് സംസ്ഥാനതല മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
പുതിയ സൗന്ദര്യ മത്സരാര്‍ത്ഥികള്‍ക്കായുള്ള മിസ് ഇന്ത്യ ഓര്ഗനൈസേഷന് തങ്ങളുടെ ഓഡീഷന് പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ മീഡിയ രംഗത്തേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സൗന്ദര്യ മത്സരം വെര്‍ച്വല്‍ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെടുന്നത്.
വി.എല്‍.സി.സി അവതരിപ്പിക്കുന്ന ഫെമിന മിസ് ഇന്ത്യ 2022 യിലൂടെ മികച്ച ഇന്ത്യന്‍ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
2022 ഫെബ്രുവരി 14 മുതല്‍ ആരംഭിച്ച മത്സരത്തില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും ഓരോ പ്രതിനിധിയും ഡല്‍ഹി, ജമ്മു എന്നിവിടങ്ങളില്‍ നിന്നും ഓരോ പ്രതിനിധികളും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഒരു മത്സരാര്‍ത്ഥിയുമുള്‍പ്പെടെ ആകെ 31 മത്സരാര്‍ഥികളാകും ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുക.
മോജ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പ്രൊഫൈല്‍ ഇല്ലാത്തവര്‍ പുതിയ പ്രൊഫൈല്‍ നിര്‍മിച്ച് ഇന്ഡ്രൊഡക്ഷന്, ടാലന്റ് ഷോകേസ്, റാംപ് വാക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് ഓഡിഷന് വീഡിയോകള്‍ അപ്ലോഡ് ചെയ്യണം. ഇത് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, അപേക്ഷകര്‍ www.missindia.com-ല്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കണം.
Content Highlights: moj app partnering with femina miss india 2022
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..