ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ എന്ന ആവശ്യം കമ്പനികള്‍ അംഗീകരിച്ചു 


photo: afp

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം യൂണിവേഴ്‌സല്‍ ചാര്‍ജര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം മൊബൈല്‍ ഫോൺ കമ്പനികള്‍ അംഗീകരിച്ചു. ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വാച്ചുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് ഒരേ ചാര്‍ജര്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പുതിയ ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ ഒരു പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കാനും ഉപഭോക്തൃകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള പ്രതിനിധികളും സംഘത്തിലുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം സി ടൈപ്പ് ചാര്‍ജര്‍ നിലവില്‍ വരാനാണ് സാധ്യത.



കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണ് ഒരേ ചാര്‍ജര്‍ സമ്പ്രദായം. ഇലക്ട്രോണിക് ഉപകരണ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും.

ഐഫോണുകളില്‍ ഉപയോഗിക്കുന്ന ലൈറ്റ്‌നിങ് കേബിള്‍, ടൈപ്പ് സി കേബിള്‍, ടൈപ്പ് ബി കേബിള്‍ ഉള്‍പ്പടെ വിവിധ സ്റ്റാന്‍ഡേര്‍ഡുകളിലുള്ള ചാര്‍ജറുകളാണ് ഇന്ന് ഉപകരണങ്ങളില്‍ ഉപയോഗിച്ചുവരുന്നത്. എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ചാര്‍ജര്‍ ലഭ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.

Content Highlights: Mobile Industry Agrees for Phased Rollout of Uniform Device Chargers in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented