Photo: Google Play
കട്ടക്കിലെ 'നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' ആവിഷ്കരിച്ച മൊബൈല്‍ ആപ്പാണ് റൈസ് എക്സ്പെര്‍ട്ട് (riceXpert). പ്ലേസ്റ്റോറില്‍നിന്നും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഈ ആപ്പില്‍ ഇംഗ്ലീഷില്‍ വിവരങ്ങള്‍ ലഭ്യമാണ്. നെല്ലിനങ്ങള്‍, വളപ്രയോഗം, കീടരോഗനിയന്ത്രണം, പോഷകന്യൂനത ലക്ഷണങ്ങളും നിയന്ത്രണവും, കളനശീകരണം, എലിനിയന്ത്രണം തുടങ്ങിയവയെക്കുറിച്ചു ഫോട്ടോസഹിതം സമഗ്രവിവരം ലഭിക്കും. കൂടാതെ സംസ്കരണത്തിനുള്‍പ്പെടെ നെല്‍ക്കൃഷിക്ക് വേണ്ട യന്ത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ട്.
വളത്തിന്റെയും കീടനാശിനിയുടെയും അളവ് തിട്ടപ്പെടുത്തുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ വിഷയവുമായി ബന്ധപ്പെട്ടും സംശയനിവൃത്തി വരുത്താനും വിദഗ്ധരോട് സംവദിക്കാനുമാവും. നെല്ല് വാങ്ങാനും വില്ക്കാനുമുള്ള ഇ-റൈസ് മാര്‍ക്കറ്റിങ് സൗകര്യവും ഉണ്ട്. മേല്‍സൂചിപ്പിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളും കാണാം. നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട സമഗ്രമായ ഈ ആപ്പ് പുതുതലമുറ കര്‍ഷകര്‍ക്ക് ഏറെ ഉപയോഗപ്രദമായിരിക്കും.
Content Highlights: mobile app for rice farmers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..