പ്രതീകാത്മക ചിത്രം |ഫോട്ടോ:എ.എഫ്.പി
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @Mib_india എന്ന യൂസർ നെയിമോട് കൂടിയ അക്കൗണ്ടാണ് ബുധനാഴ്ച കുറച്ചു സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ അക്കൗണ്ടന്റിന്റെ പേര് ഇലോൺ മസ്ക് എന്ന് പുനർനാമകരണം ചെയ്യുകയും "എ ഗ്രേറ്റ് ജോബ്" എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ടെസ്ലയുടെ സ്ഥാപകനായ ഇലോൺ മസ്കിന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കാലിഫോർണിയയിലെ നികുതി നീക്കത്തെ വിമർശിച്ച ശതകോടീശ്വരന്മാരുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് തിരിച്ചെടുക്കുകയും പൂർവ സ്ഥിതിയിലാക്കിയതായും മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇതിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ബിറ്റ് കോയിൻ ഇന്ത്യയിൽ നിയമപരമായി അംഗീകരിച്ചു എന്ന രീതിയിലുള്ള ട്വീറ്റാണ് അന്ന് പ്രത്യക്ഷപ്പെട്ടത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അക്കൗണ്ട് തിരിച്ചു പിടിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തതായി @PMOIndia ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
Content Highlights : Ministry of Information And Broadcasting Official Twitter Handle Hacked
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..