പ്രതീകാത്മക ചിത്രം | Photo:AFP
ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിരന്തരമെന്നോണം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താറുണ്ട്. പലവിധ സൈബറാക്രമണങ്ങളും ഫോണുകള്‍ക്ക് നേരെ നടക്കാറുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ മിക്കതും ക്വാല്‍കോം, മീഡിയാ ടെക്ക് ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഒരു ഓഡിയോ ഫോര്‍മാറ്റിലെ സുരക്ഷാപിഴവ് മൂലം 67 ശതമാനം ആന്‍ഡ്രോയിഡ് ഫോണുകളും വലിയ ഭീഷണിയിലായെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച്
ഈ പ്രശ്നം കഴിഞ്ഞ വര്‍ഷം പരിഹരിച്ചിട്ടുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ ആ പ്രശ്നത്തിന്റെ ഇരയാകുകയും അവര്‍ അപകടത്തിലാവുകയും ചെയ്യുമായിരുന്നു.
ആപ്പിളിന്റേതല്ലാത്ത ഉപകരണങ്ങളില്‍ സ്ട്രീം ചെയ്യുമ്പോള്‍ ഓഡിയോ ഫയലുകളുടെ ഗുണമേന്മ നഷ്ടപ്പെടാതിരിക്കാനായി ആപ്പിള്‍ ആരംഭിച്ച ആപ്പിള്‍ ലോസ്സ്ലെസ് ഓഡിയോ കോഡെകിലാണ് (ALAC) ഗവേഷകര്‍ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.
എഎല്‍എസി ഫയലുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഫോണുകളില്‍ റിമോട്ട് കോഡ് എക്സിക്യൂഷന് ആക്രമണം നടത്താന്‍ സാധിക്കും. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണിലെ ക്യാമറയുള്പ്പടെയുള്ളവയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഫയലുകള്‍ ചോര്‍ത്താനും സാധിക്കും.
മീഡിയാ ടെക്കിന്റേയും, ക്വാല്കോമിന്റേയും സ്മാര്‍ട്ഫോണുകളിലെ ഓഡിയോ ഡീകോര്ഡറുകളിലേക്ക് ഈ പ്രശ്നം എങ്ങനെയോ എത്തിയതായി ചെക്ക്പോയിന്റ് റിസര്‍ച്ച് പറഞ്ഞു. ഈ രണ്ട് ചിപ്സെറ്റ് നിര്‍മാതാക്കള്‍ക്കും യഥാക്രമം 48.1 ശതമാനവും 47 ശതമാനവും വിപണി വിഹിതമുണ്ട്. അതുകൊണ്ടു തന്നെ സൈബര്‍ കുറ്റവാളികള്‍ ഇവ ഉന്നം വെക്കാന്‍ സാധ്യതയേറെയാണ്.
സ്ലാവ മെക്കവീവ്, നെഥാനേല്‍ ബെന്‍ സൈമണ്‍ എന്നിവരാണ് ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്. ഭീഷണി അതീവ ഗുരുതരമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഫോണ്‍ ഹാക്ക് ചെയ്തവര്‍ക്ക് അതുവഴി എല്ലാവരേയും കാണാന്‍ സാധിക്കുമായിരുന്നു.
സുരക്ഷാ പ്രശ്നത്തിന്റെ വിവരങ്ങള്‍ ചെക്ക്പോയിന്റ് റിസര്‍ച്ച് മീഡിയാ ടെക്കിനും ക്വാല്‍കോമിനും തൈമാറുകയും പ്രശ്നം പോയ വര്‍ഷം ഡിസംബറില്‍ അതിവേഗം പരിഹരിക്കുകയും ചെയ്തു.
Content Highlights: Android Smartphones, Media file, android vulnerability
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..