Photo: Microsoft
വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിര്‍ത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകള് താമസിയാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
2016 ജനുവരി 12 നാണ് വിന്‍ഡോസ് 8 നുള്ള പിന്തുണ കമ്പനി അവസാനിപ്പിച്ചത്. വിന്‍ഡോസ് 8.1 നുള്ള പിന്തുണ 2023 ജനുവരി 10 ന് അവസാനിപ്പിക്കുമെന്ന് കമ്പനി ഒരു അപ്ഡേറ്റില്‍ പറഞ്ഞു. ഈ തീയ്യതികള്‍ക്ക് ശേഷം മൈക്രോസോഫ്റ്റ് 365 ആപ്പുകള്‍ വിന്‍ഡോസ് 8 ലോ വിന്‍ഡോസ് 8.1 ലോ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പുതിയ വിന്‍ഡോസ് വേര്‍ഷനിലേക്ക് മാറാനാണ് കമ്പനി നിര്‍ദേശിക്കുന്നത്.
മുമ്പ് വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഓഎസുകളുമായി ഇറങ്ങിയിരുന്ന കംപ്യൂട്ടറുകള്‍ ഏറ്റവും പുതിയ വിന്‍ഡോസ് 11 ലേക്ക് മാറുവാന്‍ യോഗ്യമാവില്ല. എന്നാല്‍ അവ വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. വിന്‍ഡോസ് 10 ന്റെ ഫുള്‍ വേര്‍ഷന്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.
2025 ഒക്ടോബര്‍ 14 വരെയാണ് വിന്‍ഡോസ് 10 ന് മൈക്രോസോഫ്റ്റില്‍ നിന്നുള്ള പിന്തുണ ലഭിക്കുക. വിന്‍ഡോസ് 8.1 ഉപയോഗിക്കുന്നവര്‍ പുതിയ വിന്‍ഡോസ് 11 പിസിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..