ഒരു കാലത്തെ യുവാക്കള്‍ ഇന്റര്‍നെറ്റിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസറിലൂടെയാണ്. സാങ്കേതിക വിദ്യയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടും വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ നിന്നും ഒഴിവാക്കാതെ നിലനിര്‍ത്തിയിരുന്ന വിന്‍ഡോസ് എക്‌സ്‌പ്ലോററിനെ കയ്യൊഴിയാനൊരുങ്ങുകയാണ് കമ്പനി.
2021 ഓഗസ്റ്റ് 17 മുതല്‍ മുതല്‍ വിന്‍ഡോസ് എക്‌സ്‌പ്ലോററിന് സാങ്കേതിക പിന്തുണ നല്‍കുന്നത് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. കമ്പനിയുടെ 'ഓഫീസ് 365' (office 365) ആപ്ലിക്കേഷനുകളിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനാണ് പഴയ ബ്രൗസര്‍ സോഫ്റ്റ് വെയറിനെ കമ്പനി കയ്യൊഴിയുന്നത്. ഇതോടൊപ്പം അടുത്തവര്‍ഷം മാര്‍ച്ച് 21 മുതല്‍ എച്ച്ടിഎംഎല്‍ അടിസ്ഥാനമാക്കിയുള്ള ലഗസി എഡ്ജ് ബ്രൗസറും കമ്പനി ഒഴിവാക്കും.
സാങ്കേതിക പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നതോടെ ചിലപ്പോള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിന്‍ഡോസില്‍ നിന്ന് അപ്രത്യക്ഷമാവുകയോ അല്ലെങ്കില്‍ അതിന് പ്രാധാന്യം കുറച്ച് മാറ്റി നിര്‍ത്തുകയോ ചെയ്‌തേക്കാം.
അതേസമയം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ഇപ്പോഴും ആശ്രയിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. നിരവധി സ്ഥാപനങ്ങള്‍ ഇപ്പോഴും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ അടിസ്ഥാനമാക്കി അവരുടെ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് കമ്പനി പറയുന്നു.
എന്തായാലും വാണിജ്യ സ്ഥാപനങ്ങള്‍ ഉപയോക്താക്കളായി ഉള്ളതിനാല്‍ ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോററിനെ പൂര്‍ണമായും ഒഴിവാക്കാന്‍ ഇപ്പോള്‍ കമ്പനിയ്ക്ക് പദ്ധതിയില്ല . എങ്കിലും ഈ കമ്പനികള്‍ക്ക് മറ്റ് ബ്രൗസറുകളിലേക്ക് മാറാന്‍ സമയമായിരിക്കുന്നു എന്ന് വ്യക്തം.
ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോററിനെ പോലെ തന്നെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൈക്രോസോഫ്റ്റ് ലഭ്യമായിക്കിയിരുന്ന വെബ് ബ്രൗസറാണ് ലഗസി മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ സേവനവും കമ്പനി അവസാനിപ്പിക്കുകയാണ്.
പകരം ക്രോമിയം അടിസ്ഥാനമാക്കിയുള്ള പുതിയ എഡ്ജ് ബ്രൗസര്‍ വിന്‍ഡോസിന്റെ ഭാഗമാക്കുകയും അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യും.
Content Highlights: Microsoft will end support for Internet Explorer in 2021
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..