Phone link App | Photo: Microsoft
ആന്‍ഡ്രോയിഡ് ഫോണുകളേയും വിന്‍ഡോസ് കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന 'യുവര്‍ ഫോണ്‍' ആപ്ലിക്കേഷന്റെ പേര് ഫോണ്‍ ലിങ്ക് എന്നാക്കി മാറ്റി. പുതിയ വിന്‍ഡോസ് 11 ഓഎസിന് അനുയോജ്യമായ വിധത്തിലുള്ള ഡിസൈന്‍ മാറ്റങ്ങളോടുകൂടിയാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
വിന്‍ഡോസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറി കാലത്തിനിണങ്ങുന്നതും വിപണിയില്‍ മത്സരിക്കാന്‍ വിന്‍ഡോസ് കംപ്യൂട്ടറുകളെ പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിന്‍ഡോസ് 11 രൂപകല്പന. പുതിയ ഐക്കണുകള്‍, റൗണ്ടഡ് എഡ്ജുകള്‍, ഡാര്‍ക്ക് ലൈറ്റ് തീമുകള്‍ക്ക് ഇണങ്ങുന്ന പുതിയ നിറങ്ങള്‍ എന്നിവ അതില്‍ പെടും.
അതേസമയം വിന്‍ഡോസുമായി ബന്ധിപ്പിക്കുന്നിതിന് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കുന്ന കമ്പാനിയന് ആപ്ലിക്കേഷന്റെ പേര് 'ലിങ്ക് റ്റു വിന്‍ഡോസ്' എന്നാക്കി മാറ്റിയിട്ടുണ്ട്.

നിങ്ങളുടെ വിന്‍ഡോസ് ലാപ്ടോപ്പില്‍ നിന്നും ഡെസ്ക്ടോപ്പില് നിന്നും ഫോണ്‍ വിളിക്കാനും, സന്ദേശങ്ങള്‍ വായിക്കാനും അയക്കാനുമെല്ലാം സഹായകമാവുന്ന സേവനാണ് ഫോണ്‍ ലിങ്ക്. ഫോണിനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുക. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഫോണ്‍ എടുക്കാതെ തന്നെ മറ്റുള്ളവരോട് സംസാരിക്കാന്‍ ഇത് സഹായിക്കും.
Content Highlights: Microsoft’s ‘Your Phone’ PC app, Phone Link App, how to connect android phone to PC
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..