ബൈ ബൈ എക്‌സ്‌പ്ലോറര്‍; 27 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു


വിന്‍ഡോസ് 95-ന് അധിക ഫീച്ചറായി 1995-ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്പ്ലൊറര്‍ അവതരിപ്പിച്ചത്

Explorer Browser Old Logo | Photo: Microsoft

വാഷിങ്ടണ്‍: ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്‌സ്പ്ലൊറര്‍ ബുധനാഴ്ചയോടെ ഓര്‍മയാകും. 27 വര്‍ഷത്തെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു.

വിന്‍ഡോസ് 95-ന് അധിക ഫീച്ചറായി 1995-ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്പ്ലൊറര്‍ അവതരിപ്പിച്ചത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. 90-കളുടെ ഒടുക്കമായപ്പോഴേക്കും എക്‌സ്പ്ലൊറര്‍ ഏറ്റവും പ്രചാരമുള്ള ബ്രൗസറായി മാറി. 2003-ല്‍ 95 ശതമാനമായിരുന്നു ഉപയോഗം. 11 തവണ ബ്രൗസര്‍ പുതുക്കുകയും ചെയ്തു. നിലവിലുള്ളത് എക്‌സ്പ്ലൊറര്‍ വേര്‍ഷന്‍ 11 ആണ്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിനൊപ്പം എക്‌സ്പ്ലൊററിനെ നവീകരിക്കാന്‍ കമ്പനി മെനക്കെട്ടില്ല. ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലോകത്തേക്ക് പുതിയ വാതിലുകള്‍ തുറന്നുകിട്ടി. ഗൂഗിള്‍ ക്രോമും മറ്റും കംപ്യൂട്ടര്‍ സ്‌ക്രീനുകളില്‍ ആധിപത്യം സ്ഥാപിച്ചതോടെ എക്‌സ്പ്ലൊറര്‍ മൂലയ്ക്കിരിപ്പായി.

എക്‌സ്‌പ്ലോററിന്റെ ആത്മാവ് എഡ്ജില്‍

മൈക്രോസോഫ്റ്റ് എഡ്ജ് ആണ് ഇന്റര്‍നെറ്റ് എക്‌സ്പ്ലൊററിന്റെ പിന്‍ഗാമി. 2015-ല്‍ വിന്‍ഡോസ് 10-ലാണ് എഡ്ജ് അവതരിപ്പിച്ചത്. കൂടുതല്‍ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന് പ്രോഗ്രാം മാനേജര്‍ സീന്‍ ലിന്‍ഡര്‍സേ പറഞ്ഞു. എക്‌സ്പ്ലൊററിന്റെ ഗൃഹാതുരസ്മരണകള്‍ കൊണ്ടുനടക്കുന്നവര്‍ വിഷമിക്കേണ്ട. എഡ്ജ് ബ്രൗസറില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ മോഡ് ഉണ്ടാകും. ആദ്യ ബ്രൗസറിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനാണ് ഇതെന്ന് സീന്‍ ലിന്‍ഡര്‍സേ പറഞ്ഞു.

Content Highlights: Microsoft's Internet Explorer to retire after 27 years of service,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented