Photo: The Verge
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു 'നെക്സ്റ്റ് ജനറേഷന്' വിന്‍ഡോസ് പുറത്തിറക്കാനൊരുങ്ങുന്നവെന്ന സൂചന നല്കുന്ന ടീസറുകള്‍ മൈക്രോസോഫ്റ്റ് പുറത്തുവിടുന്നുണ്ട്. എന്നാല്‍ മറ്റൊരു സുപ്രധാന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൈക്രോസോഫ്റ്റ് പുറത്തിറക്കാന്‍ പോവുന്നത് കേവലം നിലവിലുള്ള വിന്‍ഡോസ് 10 ന്റെ അപ്ഡേറ്റ് ആയിരിക്കില്ല, പകരം വിന്‍ഡോസ് 11 എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ആയിരിക്കുത്രെ. ദി വെര്‍ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 24 ന് മൈക്രോസോഫ്റ്റിന്റെ പുതിയ വിന്‍ഡോസ് ഇവന്റ് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ തിയ്യതി പ്രഖ്യാപിച്ചത്. പുതിയ വിന്‍ഡോസ് ലോഗോ എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചന ഈ ഇവന്റിലേക്ക് ക്ഷണിച്ചുള്ള സന്ദേശത്തിനൊപ്പമുണ്ട്.
ലംബമായും തിരശ്ചീനമായുമുള്ള രണ്ട് അഴികളുള്ള ജാലകമാണ് വിന്‍ഡോസ് ഓഎസിന്റെ ചിഹ്നം. പുതിയ ചിത്രീകരണത്തില്‍ ഈ ജാലകത്തിലൂടെ പ്രകാശം കടന്നുവന്ന് നിലത്ത് പതിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഇതില്‍ ലംബമായുള്ള അഴിയുടെ നിഴല്‍ താഴെ പതിച്ചിട്ടുണ്ടെങ്കിലും തിരശ്ചീനമായ അഴിയുടെ നിഴല്‍ ചിത്രത്തിലില്ല. ഇത് മൈക്രോസോഫ്റ്റ് ഡിസസൈനര്‍മാര്‍ മനപ്പൂര്‍വം ചെയ്തതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ താഴെ പതിച്ചിരിക്കുന്ന പ്രകാശം 11 എന്ന അക്കത്തിന് സമാനമായി വരും. ഇത് വിന്‍ഡോസ് 11 ഓഎസ് പതിപ്പിന്റെ സൂചനായണെന്നും നിരീക്ഷിക്കപ്പെടുന്നു.
ഇത് മാത്രവുമല്ല. മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥനായ യൂസ് വെബ്ദി അടുത്തിടെ പങ്കുവെച്ച ട്വീറ്റില്‍ അദ്ദേഹം വിന്‍ഡോസിന്റെ പുതിയ പതിപ്പ് എന്ന് പ്രയോഗിക്കുന്നുണ്ട്.
അങ്ങനെ പുതിയ ഒരു വിന്‍ഡോസ് പതിപ്പിനാണ് മൈക്രോസോഫ്റ്റ് പദ്ധതി ഇടുന്നത് എങ്കില്‍. മുന്‍ കാലങ്ങളില്‍ കണ്ടത് പോലെ കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളോടെ ആയിരിക്കും പുതിയ പതിപ്പ് എത്തുക.
Content Highlights: microsoft ready to launch windows 11, Windows new version, update, launch
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..