നിരീക്ഷണ സോഫ്റ്റ്വെയര്‍ നിര്‍മിക്കുന്ന ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പിനെതിരെയുള്ള ഫെയ്‌സ്ബുക്കിന്റെ നിയമ പോരാട്ടത്തില്‍ പങ്കാളിയായി മൈക്രോസോഫ്റ്റ്, ഗൂഗിള്‍, സിസ്‌കോ തുടങ്ങിയ കമ്പനികള്‍.
ഇന്റര്‍നെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുന്നതിനായുള്ള നിരീക്ഷണ സോഫ്റ്റ്വെയറുകള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ കുപ്രസിദ്ധമായ സ്ഥാപനമാണ് എന്‍എസ്ഒ ഗ്രൂപ്പ്.
എന്‍എസ്ഒ ഗ്രൂപ്പ് നല്‍കിയിരിക്കുന്ന അപ്പീലുകളെ പ്രതിരോധിക്കുന്നതിനായാണ് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, സിസ്‌കോ, ഡെല്‍ തുടങ്ങിയ കമ്പനികളും ഇന്റര്‍നെറ്റ് അസോസിയേഷനും കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്‍എസ്ഒ ഗ്രൂപ്പിനെ സ്വതന്ത്രമാക്കുന്നത് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് അപകടകരമായ ചാരവൃത്തി ടൂളുകള്‍ എത്തുന്നതിന് വഴിയൊരുക്കുമെന്നും അത് അമേരിക്കയ്ക്ക് തന്നെ ഭീഷണിയാവുമെന്നും കമ്പനികള്‍ പറയുന്നു.
സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ പോലെ നിരവധിയാളുകള്‍ എന്‍എസ്ഒ ഗ്രൂപ്പിന്റെ നിരീക്ഷണ സോഫ്റ്റ്വെയറുകളുടെ ഇരയാവാറുണ്ട്.
ഹസ്യ നിരീക്ഷണ സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്ത് 1400 ഓളം ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തിലാണ് ഫെയ്‌സ്ബുക്ക് എന്‍എസ്ഒ ഗ്രൂപ്പിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സുരക്ഷ, കുറ്റകൃത്യങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ നിരീക്ഷണ സോഫ്റ്റ്വെയറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാറുള്ളതെന്നും. അതില്‍ അധികവും വിവിധ ഭരണകൂടങ്ങളും അന്വേഷണ ഏജന്‍സികളും ആയിരിക്കുമെന്നുമാണ് എന്‍എസ്ഒ ഗ്രൂപ്പ് പറയുന്നത്.
Content Highlights: Microsoft Google back Facebook in lawsuit against NSO pegasus spyware company