മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോൾ | photo: @satyanadella
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചെയര്‍മാനും സി.ഇ.ഒ.യുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഡിജിറ്റല്‍ ഇന്ത്യയുള്‍പ്പെടെ രാജ്യത്തിന്റെ ഡിജിറ്റല്‍ മാറ്റത്തിലേക്കുള്ള പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തു.
കൂടിക്കാഴ്ചയ്ക്കുശേഷം ആഹ്ലാദം പങ്കുവെച്ച മോദി, ലോകത്തെതന്നെ മാറ്റിമറിക്കാന്‍പോന്ന ആശയങ്ങളാണ് ഇന്ത്യന്‍ യുവാക്കളുടേതെന്ന് ട്വീറ്റ് ചെയ്തു. സാങ്കേതികവിദ്യയിലും നൂതനവിദ്യകളിലുമുള്ള ഇന്ത്യയുടെ പുരോഗതി സാങ്കേതികവിദ്യ നയിക്കുന്ന വളര്‍ച്ചയുടെ യുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും ട്വീറ്റില്‍ പറഞ്ഞു.
ഡിജിറ്റല്‍ പരിവര്‍ത്തനം നയിക്കുന്ന സുസ്ഥിരവും ഉള്‍ക്കൊള്ളലിന്റേതുമായ സാമ്പത്തികവളര്ച്ചയ്ക്കായുള്ള സര്‍ക്കാരിന്റെ ശ്രദ്ധ പ്രചോദനാത്മകമാണെന്ന് സത്യ നദെല്ല ട്വീറ്റ് ചെയ്തു. ലോകത്തിന്റെ വെളിച്ചമായി മാറാന്‍, ഡിജിറ്റല്‍ ഇന്ത്യ വിഷന്‍ സാധ്യമാക്കുന്നതിന് രാജ്യത്തെ സഹായിക്കാമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു.
Content Highlights: microsoft ceo sathya nadella visited prime minister narendra modi
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..