മൈക്രോസോഫ്റ്റ് | photo: ap
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത വിശദമാക്കി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഥെല്ല. ബെംഗളൂരുവില്‍ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ 'ഫ്യൂച്ചര്‍ റെഡി ടെക്നോളജി ഉച്ചകോടി'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ചില സോഫ്റ്റ് വെയര്‍ ടൂളുകളും പ്രോഡക്ടുകളും ഉച്ചകോടിയില്‍ സത്യ നഥെല്ല പരിചയപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുത്തന്‍ ട്രെന്‍ഡിനെക്കുറിച്ചും ജനങ്ങള്‍ക്ക് പ്രയോജനകരമായ സോഫ്റ്റ് വെയര്‍ ടൂളുകള്‍ വികസിപ്പിക്കാന്‍ കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എങ്ങനെ ഉപയോഗിക്കുമെന്നും സത്യ നഥെല്ല വ്യക്തമാക്കി.
2025 ആകുമ്പോഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തുണ്ടാകാനിടയുള്ള വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്കായി ആരംഭിക്കാന്‍ പോകുന്ന ചില സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് വിശദമാക്കി. ഇതിനായി ഐ.എസ്.ആര്.ഒയും മൈക്രോസോഫ്റ്റും ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
Content Highlights: Microsoft and ISRO Collaborate To Support Space Tech Start Ups In India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..