ന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് പുതിയതായി അവതരിപ്പിച്ച 'ഇന്‍' ബ്രാന്‍ഡിലെ ആദ്യ സ്മാര്‍ട്‌ഫോണുകള്‍ നവംബര്‍ മൂന്നിന് പുറത്തിറക്കും. പുതിയ ബ്രാന്‍ഡിലൂടെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് തിരികെ വരാനും ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളോട് മത്സരിക്കുകയുമാണ് മൈക്രോമാക്‌സിന്റെ ലക്ഷ്യം. 

ആത്മനിര്‍ഭര്‍ ഭാരത് എന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യമത്തിന്റെ തണലിലാണ് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് തിരികെ വരുന്നത്. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമെന്ന നിലയില്‍ വിപണിയില്‍ മത്സരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകളാണ് മൈക്രോമാക്‌സ് ഇന്‍-ബ്രാന്‍ഡില്‍ പുറത്തിറക്കുക. ഈ വിവരം ഒരു വീഡിയോയിലുടെയാണ് കമ്പനി മേധാവി രാഹുല്‍ ശര്‍മ അറിയിച്ചത്. നവംബര്‍ മൂന്നിന് വിര്‍ച്വല്‍ അവതരണമായിരിക്കും നടത്തുക. 

ഫോണുകളുടെ സവിശേഷതകള്‍ സംബന്ധിച്ച് യാതൊരു വിവരങ്ങളും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം രണ്ട് ഫോണുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കൂടാതെ മീഡിയാ ടെക് ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും ഇതും. മൈക്രോ മാക്‌സ് ഇന്‍ വണ്‍ എന്നും, ഇന്‍ വണ്‍ എ എന്നുമായിരിക്കും ഫോണുകള്‍ക്ക് പേരെന്നും പറയപ്പെടുന്നുണ്ട്. 

10000 രൂപയില്‍ താഴെ വിലയുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകളായിരിക്കും ഇവ. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണില്‍ സ്‌റ്റോക്ക് ആന്‍ഡ്രോയി് ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlights: micromax launching IN brand smartphones on November 3