ട്വിറ്ററിനേയും ഫെയ്‌സ്ബുക്കിനെയും നിയന്ത്രിക്കാനുള്ള കരട് ബില്ലുമായി മെക്‌സിക്കന്‍ സെനറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഫെഡറല്‍ ടെലി കമ്മ്യൂണിക്കേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ശ്രമം. 

ഇതുവഴി സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായി ഒരു മാര്‍ഗരേഖ നിര്‍മിക്കുന്നതിന് മെക്‌സിക്കോ ടെലികോം റെഗുലേറ്ററായ ഐ.എഫ്.ടി.യ്ക്ക് ചുമതല നല്‍കും. 

മെക്‌സിക്കോയില്‍ 90 ശതമാനത്തിലേറെയും പേര്‍ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ് എന്നിവയും ഈ നിയമ ഭേദഗതിയുടെ പരിധിയില്‍ വരും.

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാന്വല്‍ ലോപസ് ഒബ്രഡോറിന്റെ നാഷണല്‍ റീജനറേഷന്‍ മൂവ്‌മെന്റ് പാര്‍ട്ടി നേതാവായ റിക്കാര്‍ഡോ മൊണ്‍റിയല്‍ ആണ് കരട് നിയമം അവതരിപ്പിച്ചത്. 

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചയാളാണ് ലോപസ് ഒബ്രഡോര്‍.

Content Highlights: Mexican senator proposes regulating Facebook, Twitter to protect 'freedom of expression'