Representational image | Photo: Gettyimages
കൊച്ചി: അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ജനകീയമാക്കാന്‍ വെബിനാറുമായി കേരള ഐ.ടി പാര്‍ക്ക്സ്. കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇല്യൂസിയ ലാബുമായി സഹകരിച്ചാണ് വെബിനാര്‍. മെറ്റാവേഴ്സും ബിസിനസ് സാധ്യതകളും എന്ന വിഷയത്തില്‍ മെയ് 28ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ നടക്കുന്ന സൗജന്യ വെബിനാറിന് ഇല്യൂസിയ ലാബ് ഫൗണ്ടറും സി.ഇ.ഒയുമായ നൗഫല്‍, സി.ഒ.ഒ വിഷ്ണു ജി.എം എന്നിവര്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷന്: https://bit.ly/3wl9Ov2
ബിസിനസ് രംഗത്തും അല്ലാതെയും നിലവില്‍ ഉപയോഗിക്കുന്ന ടെക്നോളജികളെ എങ്ങനെ മെറ്റാവേഴ്സിലൂടെ കൂടുതല്‍ ഉപയോഗപ്പെടുത്താം എന്നതാണ് വെബിനാറിന്റെ ഉള്ളടക്കം. ഇന്വെസ്റ്റുമെന്റുകളും സാധനങ്ങളുടെ സ്റ്റോക്കും ഇല്ലാതെ വെര്‍ച്വല്‍ രീതിയിലുള്ള ബിസിനസ് സാധ്യകള്‍, സര്‍വീസുകളും ഗെയ്മുകളും പഠനവും എങ്ങനെ മെറ്റാവേഴ്സ് ഉപയോഗിച്ച് കൂടുതല്‍ നല്ല രീതിയിലും എളുപ്പത്തിലും സാധ്യമാക്കാമെന്നും വെബിനാറില്‍ ചര്‍ച്ച ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..