Photo: Meta
ഇന്ത്യയിലുള്ള ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ യഥാര്‍ത്ഥ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യം അവതരിപ്പിച്ച് മെറ്റ. ട്വിറ്ററിന് സമാനമാണ് ഈ സംവിധാനമെങ്കിലും ലെഗസി വെരിഫൈഡ് ബാഡ്ജുകള്‍ മെറ്റ നല്‍കും.
ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പില്‍ വെരിഫിക്കേഷന്‍ ലഭിക്കുന്നതിന് 599 രൂപയാണ് പ്രതിമാസ നിരക്ക്. ഇന്‍സ്റ്റാഗ്രാമിന്റേയും ഫേസ്ബുക്കിന്റേയും ആന്‍ഡ്രോയിഡ് ഐഒഎസ് പതിപ്പുകളില്‍ വെരിഫിക്കേഷന്‍ ലഭിക്കുന്നതിന് 699 രൂപയാണ് പ്രതിമാസ നിരക്ക്.സര്‍ക്കാര്‍ ഐഡി കാര്‍ഡുകള്‍ പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. ഒരു സെല്‍ഫി വീഡിയോയും നല്‍കണം.
സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് വെരിഫൈഡ് ബാഡ്ജ്, വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള അധിക സംരക്ഷണം സുരക്ഷാ നിരീക്ഷണം ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ സംരക്ഷണം എന്നിവ ലഭിക്കും. ഇതിന് പുറമെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്റ്റോറികള്‍ക്കും റീല്‍സിനും വേണ്ടിയുള്ള എക്സ്ലൂസീവ് സ്റ്റിക്കറുകള്‍ ഉള്‍പ്പടെയുള്ള അധിക ഫീച്ചറുകളും ലഭിക്കും.
വാണിജ്യ സ്ഥാപനങ്ങള്‍ മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന് അര്‍ഹരല്ല. എന്നാല്‍ അവര്‍ക്ക് വേണ്ടിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.

- വെരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഉപഭോക്താവിന് 18 വയസായിരിക്കണം. ഫെയ്സ്ബുക്കില്‍ മുമ്പ് പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കണം.
- ഇന്‍സ്റ്റാഗ്രാമിന്റേയോ ഫെയ്സ്ബുക്കിന്റെയോ 'സെറ്റിങ്‌സ്' തുറക്കുക. അതില്‍ 'അക്കൗണ്ട്‌സ് സെന്റര്‍' തിരഞ്ഞെടുക്കുക. ശേഷം 'മെറ്റ വെരിഫൈഡ്' തിരഞ്ഞെടുക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ വെരിഫൈഡ് ലഭ്യമാണെങ്കില്‍ ' മെറ്റ വെരിഫൈഡ് അവെയ്‌ലബിള്‍' എന്ന് നിങ്ങളുടെ പേരിനും പ്രൊഫൈല്‍ ചിത്രത്തിനും താഴെയായി കാണാം.
- ശേഷം പേമെന്റ് സെറ്റ് അപ്പ് പൂര്‍ത്തിയാക്കുക.
- തിരിച്ചറിയല്‍ പ്രക്രിയ പൂര്‍ത്തീകരിക്കുക. ഇതിനായി സര്‍ക്കാര്‍ നല്‍കിയ ചിത്ര സഹിതമുള്ള തിരിച്ചറിയല്‍ രേഖ നല്‍കണം. ഒപ്പം ഒരു സെല്‍ഫി വീഡിയോയും അയക്കണം. ശേഷം നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ മെറ്റ പരിശോധിച്ച് വെരിഫിക്കേഷന്‍ അനുവദിക്കും.
Content Highlights: Meta verified comes to India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..