ഇന്ത്യയില്‍ പുതിയ ഓഫീസ് തുറന്ന് മെറ്റ; ക്രിയേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും പരിശീലനം


ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സാങ്കേതിക വിദ്യ രാജ്യത്ത് മാറ്റങ്ങള്‍ വരുത്തുന്നത് വ്യക്തമാണ്.

Photo: Mathrubhumi

ഗുരുഗ്രാം: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെറ്റ (പഴയ ഫെയ്സ്ബുക്ക്) ഗുരുഗ്രാമില്‍ പുതിയ ഓഫീസ് ആരംഭിച്ചു. കമ്പനിയ്ക്ക് വേണ്ടി മാത്രമായി നിര്‍മിച്ച ഏഷ്യയിലെ ആദ്യ ഓഫീസാണിത്.

ഗുരുഗ്രാമിലെ 130,000 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തുടക്കമിട്ട പുതിയ ഓഫീസില്‍ സംരംഭകര്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും നൈപുണ്യ വികസന പരിശീലനം നല്‍കുന്ന കമ്പനിയുടെ സെന്റര്‍ ഫോര്‍ ഫ്യുവലിങ് ഇന്‍ഡ്യാസ് ന്യൂ ഇകോണമി (സി.എഫ്.ഐ.എന്‍.) പരിപാടി സംഘടിപ്പിക്കുക. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഒരു കോടി ചെറുകിട വ്യവസായങ്ങള്‍ക്കും സംരംഭകര്‍ക്കും 250000 ക്രിയേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കാനാണ് കമ്പനിയുടെ ലക്ഷ്യം.META
ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സാങ്കേതിക വിദ്യ രാജ്യത്ത് മാറ്റങ്ങള്‍ വരുത്തുന്നത് വ്യക്തമാണ്. രാജ്യത്ത് സാങ്കേതിക വിദ്യ എങ്ങനെ വിന്യസിക്കണം എന്നത് സംബന്ധിച്ച് 2014 പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തായ ലക്ഷ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഓരോ ഇന്ത്യക്കാരന്റേയും ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ അതിനാവണമെന്നും അവസരങ്ങളും രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ സംഘത്തെ ഈ പുതിയ ഓഫീസില്‍ വളര്‍ത്തിയെടുക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍ പറഞ്ഞു.

Content Highlights: Meta unveils new office in India to train entrepreneurs, creators

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented