ജിഫി വില്‍ക്കാനുള്ള യുകെയുടെ ഉത്തരവ് അംഗീകരിച്ച് മെറ്റ


Photo: Meta

നിമേറ്റഡ് ഇമേജ് പ്ലാറ്റ്‌ഫോമായ ജിഫി വില്‍ക്കാനുള്ള യുകെയുടെ ഉത്തരവ് അംഗീകരിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ഏറ്റെടുക്കല്‍ പരസ്യവിപണിയെ വിപരീതമായി ബാധിച്ചുവെന്ന് നേരത്തെ ഒരു ട്രിബ്യൂണല്‍ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തെ ശരിവെക്കുകയായിരുന്നു കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ).

2020 ലെ ഇടപാട് പിന്‍വലിക്കാനാണ് സിഎംഎ ഉത്തരവിട്ടിരിക്കുന്നത്. ഇത് അംഗീകരിക്കുമെന്ന് മെറ്റ അറിയിച്ചു. സിഎംഎയുടെ തീരുമാനത്തില്‍ നിരാശയുണ്ടെങ്കിലും ഉത്തരവ് അംഗീകരിക്കും. മെറ്റ വക്താവ് ഒരു പ്രസ്താവനയില്‍പറഞ്ഞു.



2021 നവംബറിലാണ് 40 കോടി ഡോളറിന്റെ ജിഫി ഏറ്റെടുക്കല്‍ ഇടപാട് സിഎംഎ വിലക്കിയത്. എതിരാളികളായ സ്ഥാപനങ്ങള്‍ ജിഫിയുടെ ജിഫ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.


Content Highlights: Meta UK order to sell Giphy after antitrust battle

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented