ഫെയ്‌സ്ബുക്കിലെ 'ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍' അടുത്തവര്‍ഷം മുതല്‍ നിര്‍ത്തലാക്കുന്നു


പ്രതീകാത്മക ചിത്രം | Photo: Gettyimages

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിലെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ് അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കും. ഫെയ്‌സ്ബുക്കില്‍ വാര്‍ത്താ അധിഷ്ടിത ഉള്ളടക്കങ്ങള്‍ ഒഴിവാക്കി പകരം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നീക്കമാണിത്.

2015 ലാണ് വെബ്‌സൈറ്റുകളിലെ വാര്‍ത്തകളും ലേഖനങ്ങളും മൊബൈല്‍ ഫോണുകളിലെ ഫെയ്‌സ്ബുക്ക് ആപ്പില്‍ വളരെ എളുപ്പം ലോഡ് ആവുന്ന ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.

ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സേവനം ഇല്ലാതാവുന്നതോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് നേരെ അതാത് വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.

നിലവില്‍ ഫേസ്ബുക്കിന്റെ ഫീഡില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ കാണുന്ന ഉള്ളടക്കത്തില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വാര്‍ത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളോടുകൂടിയ പോസ്റ്റുകളെന്ന് കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

''ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയ പോലെ, ഒരു ബിസിനസ്സ് എന്ന നിലയില്‍ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി ഒത്തുപോവാത്ത മേഖലകളില്‍ അമിതമായി നിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകളെ ആശ്രയിച്ചിരുന്ന വാര്‍ത്താ പ്രസാധകര്‍ക്ക് അവരുടെ ഫെയ്‌സ്ബുക്ക് നയം പരിഷ്‌കരിക്കുന്നതിനായി ആറ് മാസം സമയം നല്‍കും.

ഒരുകാലത്ത് വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം ഫെയ്‌സ്ബുക്കില്‍ ലഭിച്ചിരുന്നു. പ്രത്യേകം ന്യൂസ് ടാബും പ്രത്യേകം പ്രാദേശിക വാര്‍ത്താ വിഭാഗവുമെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

ഈ മാസം ആദ്യം ന്യൂസ് ലെറ്റര്‍ ഉല്പന്നമായ 'ബുള്ളറ്റിന്‍' നിര്‍ത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. യുഎസിലെ ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി 2021 ലാണ് ഇത് തുടക്കമിട്ടത്.


Content Highlights: Meta to shut facebook Instant Articles' format in early 2023

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented