യു.എസില്‍ ഇടക്കാല തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പരസ്യങ്ങള്‍ വിലക്കി ഫെയ്‌സ്ബുക്ക്


ഇടക്കാല തിരഞ്ഞെടുപ്പിന് വേണ്ടി 40-ല്‍ ഏറെ സംഘങ്ങളിലായി നൂറുകണക്കിനാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മെറ്റ പറഞ്ഞു

Facebook meta | Photo: IANS

സാന്‍ ഫ്രാന്‍സിസ്‌കോ: രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിര്‍ത്തിവെച്ച് മെറ്റ. അടുത്തയാഴ്ച യു.എസില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നിയന്ത്രണം. നിയന്ത്രണം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന പരസ്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം തന്നെ നിയന്ത്രണം ഒഴിവാക്കും. കമ്പനിയുടെ ഗ്ലോബല്‍ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗ്ഗ് പറഞ്ഞു.

ഇടക്കാല തിരഞ്ഞെടുപ്പിന് വേണ്ടി 40-ല്‍ ഏറെ സംഘങ്ങളിലായി നൂറുകണക്കിനാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മെറ്റ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതിന് വേണ്ടി 500 കോടി ഡോളര്‍ ആഗോള തലത്തില്‍ കമ്പനി ചിലവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ, തീയ്യതി, സമയം, തിരഞ്ഞെടുപ്പ് രീതി എന്നിവയെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു തരത്തിലുള്ള പോസ്റ്റുകളും പരസ്യങ്ങളും കമ്പനി അനുവദിക്കില്ല.

വോട്ട് ചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ പിന്തുണയ്ക്കുന്ന പരസ്യങ്ങളും തിരഞ്ഞെടുപ്പിന്റെ നിയമ സാധുത ചോദ്യം ചെയ്യുന്ന പരസ്യങ്ങളും അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഭീഷണിയിലാക്കുന്ന സംഘടിത നീക്കങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ നടത്തും. അതേസമയം, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വഴി പങ്കുവെക്കും.

Content Highlights: Meta to ban political ads in final week for US midterm elections

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented