ഒരു ചിത്രത്തിലെ ഓരോ വസ്തുവിനേയും തിരിച്ചറിയും; മെറ്റയുടെ പുതിയ 'സാം' എഐ


1 min read
Read later
Print
Share

Photo: AFP

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. സെഗ്മന്റ് എനിതിങ് മോഡല്‍ അഥവാ 'സാം' എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു ചിത്രങ്ങളിലും വീഡിയോയിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയാന്‍ കഴിവുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു സാധ്യതയാണ് സാം എഐയിലൂടെ മെറ്റ പരീക്ഷിക്കുന്നത്. കാര്‍ഷിക രംഗം, മൃഗപരിപാലനം, ലാബുകളിലെ ഗവേഷണങ്ങള്‍ തുടങ്ങി പലവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് മെറ്റ പറയുന്നു. മെറ്റയുടെ തന്നെ വിവിധ ആപ്പുകളില്‍ ഈ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുകയാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതിയെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

സാം എഐയ്ക്ക് സമാനമായ സാങ്കേതിക വിദ്യ നേരത്തെ തന്നെ മെറ്റ ഉപയോഗിക്കുന്നുണ്ട്. ചിത്രങ്ങളിലെ ആളുകളെ ടാഗ് ചെയ്യുന്നതിനും നിരോധിത ഉള്ളടക്കങ്ങള്‍ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് അത്തരം സാങ്കേതിക വിദ്യകളാണ്. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക മോഡറേഷന് വേണ്ടിയും സാം എഐ പ്രയോജനപ്പെടുത്താനാവും.

Content Highlights: Meta's New AI Model SAM Will Let Select Individual Objects From Within Image

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Samsung Galaxy S23 FE

1 min

50 എംപി ക്യാമറ, 4500 എംഎഎച്ച് ബാറ്ററി; സാംസങ് ഗാലക്‌സി എസ്23 എഫ്ഇ എത്തി

Oct 4, 2023


android 14

1 min

ആന്‍ഡ്രോയിഡ് 14 പിക്‌സല്‍ 8 ഫോണുകള്‍ക്കൊപ്പം അവതരിപ്പിച്ചേക്കും

Oct 4, 2023


Nothing

1 min

2 മണിക്കൂറില്‍ സര്‍വീസ്; ബംഗളുരുവില്‍ ആദ്യ 'എക്സ്ലൂസീവ് സര്‍വീസ് സെന്റര്‍' ആരംഭിച്ച് നത്തിങ്

Oct 4, 2023


Most Commented