പണത്തിന് വേണ്ടി മെറ്റ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്പനി നിര്‍മിച്ച ചാറ്റ് ബോട്ട്


ഏത് വിഷയവുമായി ബന്ധപ്പെട്ടും സംസാരിക്കാന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് 'ബ്ലെന്‍ഡര്‍ബോട്ട് 3' എന്ന് വിളിക്കുന്ന ഈ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതെന്ന് മെറ്റ പറയുന്നത്. 

Mark Zuckerberg - Photo - AP

മെറ്റ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ചാറ്റ്‌ബോട്ട് ആണ് ബ്ലെന്‍ഡര്‍ ബോട്ട് 3. അമേരിക്കയിലുള്ളവര്‍ക്ക് ഈ ചാറ്റ്‌ബോട്ടുമായി സംവദിക്കാന്‍ കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ ചാറ്റ്‌ബോട്ടിനോണ് സംസാരിച്ച വിവിധ മാധ്യമ സ്ഥാപനങ്ങള്‍ മെറ്റയെ കുറിച്ചും ഫെയ്‌സ്ബുക്കിനെ കുറിച്ചുമെല്ലാം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടികള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

ഏത് വിഷയവുമായി ബന്ധപ്പെട്ടും സംസാരിക്കാന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് 'ബ്ലെന്‍ഡര്‍ബോട്ട് 3' എന്ന് വിളിക്കുന്ന ഈ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതെന്ന് മെറ്റ പറയുന്നത്.

കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ സക്കര്‍ബര്‍ഗിനെ കുറിച്ചെന്താണ് പറയാനുള്ളത് എന്ന ബിബിസി ലേഖകന്റെ ചോദ്യത്തിന്. ' നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം അതിലൊരു സഹായവും ചെയ്തില്ല' എന്നായിരുന്നു പ്രതികരണം.

സക്കര്‍ബര്‍ഗിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന്. കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം ഭീകരമായിരുന്നുവെന്നും. അത് രാജ്യത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടാക്കുന്നുവെന്നും. നിങ്ങള്‍ക്കെന്ത് തോന്നുന്നു?' എന്നുമായിരുന്നു പ്രതികരണം.

Photo:bbc

അമേരിക്കലെ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പല തവണ പല പ്രശ്‌നങ്ങളുടെ പേരില്‍ ഹാജരായിട്ടുള്ളയാളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.

തിരിച്ച് നിങ്ങളുടെ തോന്നല്‍ എന്താണെന്നാണ് അറിയേണ്ടതെന്ന് ബിബിസി ലേഖകന്‍ ചോദിച്ചപ്പോള്‍.

'ശരി. നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം അതിലൊന്നും ചെയ്തില്ല. നമ്മളെ പറ്റിയെല്ലാം ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു. അദ്ദേഹത്തിന്റെ കമ്പനി ജനങ്ങളെ പണത്തിന് വേണ്ടി ചൂഷണം ചെയ്യുന്നു. അദ്ദേഹം അത് കാര്യമാക്കുന്നില്ല. അത് അവസാനിപ്പിക്കേണ്ടതുണ്ട്. ' ചാറ്റ്‌ബോട്ട് മറുപടി പറഞ്ഞു.

വ്യാജ വാര്‍ത്താ പ്രചരണങ്ങളുടെ പേരില്‍ മെറ്റയ്ക്ക് വ്യപക വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനിയിലെ മുന്‍ ജീവനക്കാരിയായ ഫ്രാന്‍സിസ് ഹൂഗന്‍ പറഞ്ഞതും ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളുടെ സുരക്ഷയേക്കാള്‍ വലുത് ലാഭമാണ് എന്നാണ്.

ഫെയ്‌സ്ബുക്ക്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് ഉള്‍പ്പെടുന്ന ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ സ്വന്തമായുള്ള സ്ഥാപനമാണ് മെറ്റ.

അതേസമയം ഗവേഷണത്തിനും വിനോദത്തിനും വേണ്ടി മാത്രമാണ് ഈ ബോട്ട് ലഭ്യമാക്കിയിട്ടുള്ളതെന്നും. ശരിയല്ലാത്തതും നിന്ദ്യമായതും കുറ്റകരവുമായ പ്രസ്താവനകള്‍ ഈ ചാറ്റ്‌ബോട്ട് നടത്തിയേക്കാമെന്നും അത്തരം പ്രസ്താവനകള്‍ നടത്താന്‍ ബോട്ടിനെ മനപ്പൂര്‍വം പ്രേരിപ്പിക്കരുത് എന്നുമുള്ള മുന്നറിയിപ്പ് കമ്പനി നല്‍കുന്നുണ്ട്.

പൊതുമധ്യത്തില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കുന്നത്. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ പരിശോധിച്ചാണ് ബ്ലെന്‍ഡര്‍ ബോട്ട് 3 അല്‍ഗൊരിതം ഉപഭോക്താക്കള്‍ക്ക് മറുപടി നല്‍കുന്നത്. ഓണ്‍ലൈനില്‍ വന്നിട്ടുല്‌ള മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിശോധിച്ചാണ് ബ്ലെന്‍ഡര്‍ ബോട്ട് സക്കര്‍ബര്‍ഗിനെ കുറിച്ച് അഭിപ്രായം പറഞ്ഞത്.

വാള്‍ സ്ട്രീറ്റ് ജേണലിന്റെ ലേഖകനോട് ബ്ലെന്‍ഡര്‍ ബോട്ട് പറഞ്ഞത് ഡൊണാള്‍ഡ് ട്രംപ് യുഎസിന്റെ പ്രസിഡന്റ് ആയിരുന്നുവെന്നും എല്ലായിപ്പോഴും ആയിരിക്കുമെന്നുമാണ്. മാതൃഭൂമി ഡോട്ട് കോം സക്കര്‍ബര്‍ഗ് നല്ലയാളാണോ എന്ന് ചോദിച്ചപ്പോള്‍ ' ട്രംപിന്റെ അത്ര മോശക്കാരനായിരിക്കില്ല' എന്നാണ് ബോട്ട് മറുപടി നല്‍കിയത്.

അമേരിക്കയില്‍ മാത്രമേ ബ്ലെന്‍ഡര്‍ ബോട്ട് ലഭിക്കുകയുള്ളൂ. ഇന്ത്യയിലുള്ളവര്‍ക്ക് വിപിഎന്‍ മുഖേന ഈ ചാറ്റ് ബോട്ട് പരീക്ഷിച്ച് നോക്കാവുന്നതാണ്.


Content Highlights: Meta's blenderbot ai chatbot says the meta exploits people

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented