Photo: Matt Navarra
പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവരുമായി ചാറ്റ് ചെയ്യാനും സഹപാഠികളോടും മറ്റ് പരിചയക്കാരോടുമുള്ള ബന്ധം നിലനിര്‍ത്താനുമായി ഒരു കാലത്ത് വ്യാപകമായി യുവാക്കള്‍ ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ ജനപ്രീതി ശക്തമായിരുന്ന കാലത്താണ് ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്യുന്നതിനായി ഒരുക്കിയിരുന്ന മെസഞ്ചര്‍ സംവിധാനത്തെ ഫെയ്‌സ്ബുക്ക് ആപ്പില്‍ നിന്ന് വേര്‍പെടുത്തി രണ്ട് പ്രത്യേക ആപ്പുകളാക്കി മാറ്റിയത്. 2014 ല്‍ ആണിത്. മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് സക്കര്‍ബര്‍ഗ് അന്ന് ഈ മാറ്റം അവതരിപ്പിച്ചത്. തുടക്കത്തില്‍ അത് പലര്‍ക്കും വലിയൊരു പ്രശ്‌നമായിരുന്നുവെങ്കിലും ക്രമേണ ഉപഭോക്താക്കള്‍ക്ക് അത് ശീലമായി.
എന്നാല്‍ ഒരു ദശാബ്ദക്കാലത്തിനൊടുവില്‍ മെസഞ്ചര്‍ ആപ്പിനെ വീണ്ടും ഫെയ്‌സ്ബുക്ക് ആപ്പിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതായത് ഫെയ്‌സ്ബുക്ക് ആപ്പില്‍ തന്നെ മെസഞ്ചര്‍ ഇന്‍ബോക്‌സ് കാണാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കും.
ഫെയ്‌സ്ബുക്ക് ചാറ്റ് ഉപയോഗിച്ച് നോക്കാന്‍ കമ്പനി ഉപഭോക്താക്കളെ ക്ഷണിച്ചു തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റായ മാറ്റ് നവാര തന്റെ ട്വീറ്റില്‍ പറയുന്നു.
നിലവില്‍ ഫെയ്‌സ്ബുക്ക് ആപ്പിലെ മെസഞ്ചര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മെസഞ്ചര്‍ ആപ്പ് തുറന്നുവരികയാണ് ചെയ്യുക. മെസഞ്ചര്‍ ഫെയ്‌സ്ബുക്ക് ആപ്പിലേക്ക് തിരികെ എത്തിയാല്‍ ഫോണില്‍ പ്രത്യേകം മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരില്ല.
Content Highlights: Meta plans to bring back Messenger inbox to Facebook
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..