Photo: Mathrubhumi
സോഷ്യല്‍ മീഡിയാ ട്രാക്കിങ് ടൂളായ ക്രൗഡ് ടാംഗിളില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തിവെച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. മതിയായ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
കമ്പനിയുടെ പ്ലാറ്റ്ഫോമുകളില്‍ സുതാര്യത ഉറപ്പുവരുത്താനുള്ള സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്രൗഡ് ടാംഗിള്‍ ടീംമംഗങ്ങളെ മെറ്റ പിരിച്ചുവിട്ടിരുന്നു. ക്ലൗഡ് ടാംഗിളിന്റെ സ്ഥാപകനും സഇിഒയുമായ ബ്രണ്ടന്‍ സില്‍വര്‍മാന്‍ കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ നിന്ന് രാജിവെച്ചിരുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ് എന്നിവയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ വിശകലനം ചെയ്യുന്നതിനായി വ്യക്തികളും സ്ഥാപനങ്ങളും ആശ്രയിച്ചുവരുന്ന സേവനമാണ് ക്ലൗഡ് ടാംഗിള്‍. അടുത്തിടെയാണ് പുതിയ ഡാറ്റ ട്രാന്‍സ്പാരന്‍സി ടീമിലേക്ക് ക്രൗഡ് ടാംഗിളിനെ കൈമാറിയത്.
ക്രൗഡ് ടാംഗിളിലെ ജീവനക്കാര്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാലാണ് ഇപ്പോഴത്തെ പ്രതിസന്ധി. എങ്കിലും നിലവിലുള്ള കമ്പനി അക്കൗണ്ടുകളിലേക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ സാധിക്കും.
Content Highlights: Meta pauses new users from joining analytics tool CrowdTangle
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..