പ്രത്യേക പരിഗണന ലഭിക്കുന്നവര്‍ അത് ദുരുപയോഗം ചെയ്യുന്നു: അഴിച്ചുപണി വേണമെന്ന് മെറ്റയ്ക്ക് നിര്‍ദേശം


Photo: AFP

ഉപയോക്താക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ എപ്പോഴും ഫേസ്ബുക്ക് ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ നിയമങ്ങള്‍ തെറ്റിക്കുന്ന ഉപയോക്താക്കള്‍ക്കെതിരെ നടപടിയെടുക്കാനും ഫേസ്ബുക്ക് മടിക്കാറില്ല. എന്നാല്‍ ചില ഉന്നതര്‍ക്ക് ഫേസ്ബുക്ക് പ്രത്യേക പരിഗണനയും നല്‍കാറുണ്ട്.

ഇപ്പോഴിതാ ഫേസ്ബുക്കിന്റെ വിഐപി മോഡറേഷന്‍ സിസ്റ്റത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മെറ്റയുടെ മേല്‍നോട്ട സമിതി. പ്രത്യേക പരിഗണന ലഭിക്കുന്ന ചില പ്രമുഖ ഫേസ്ബുക്ക് ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന ദുരുപയോഗം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ പഠിക്കാന്‍ മെറ്റ സമിതിയെ ഏല്‍പ്പിച്ചത്.

നിരവധി നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. തുടര്‍ച്ചയായി നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയില്‍ ഈയടുത്തായി വന്‍ അഴിച്ചുപണിയാണ് നടക്കുന്നത്. കൂട്ടപ്പിരിച്ചുവിടലുകളും രാജിയുമൊക്കെയായി പ്രതിസന്ധിയിലായ മെറ്റ തിരിച്ചുവരവിന്റെ പാതയിലാണ്. പിരിച്ചുവിടലുകള്‍ക്ക് പിന്നാലെയുണ്ടായ തലപ്പത്തെ രാജികളില്‍ പതറാതെ മുന്നേറാനായി മികവുറ്റ പകരക്കാരെ മെറ്റ നിയോഗിക്കുന്നുമുണ്ട്.

Content Highlights: Meta oversight board urges changes to VIP moderation system

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented