വര്‍ക്ക് ഫ്രം ഹോമും കൂട്ടപ്പിരിച്ചുവിടലും; മെറ്റയും, മൈക്രോസോഫ്റ്റും യുഎസിലെ ഓഫീസുകള്‍ ഒഴിയുന്നു


Photo: AFP

യുഎസില്‍ വിവിധയിടങ്ങളിലുള്ള ഓഫീസുകള്‍ ഒഴിയുകയാണ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും മുന്‍നിര കമ്പനികളിലൊന്നായ മൈക്രോ സോഫ്റ്റും. വാഷിങ്ടണിലെ സിയാറ്റിലിലും ബെല്‍വ്യൂവിലുമുള്ള ഓഫീസുകള്‍ കമ്പനികള്‍ ഒഴിയുന്നതായി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവില്‍ സാങ്കേതിക വിദ്യാ രംഗത്തുണ്ടായ മാറ്റങ്ങളാണ് കമ്പനികള്‍ ഓഫീസ് ഒഴിയുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.

സിയാറ്റിലിലെ ആറ് നിലയുള്ള ആര്‍ബര്‍ ബ്ലോക്ക് 333 യിലെ കെട്ടിടവും ബെല്‍വ്യൂവിലെ സ്പ്രിങ് ഡിസ്ട്രിക്ടിലുള്ള ബ്ലോക്ക് 6 ലെ 11 നിലയുള്ള കെട്ടിടവുമാണ് ഫെയ്‌സ്ബുക്ക് ഒഴിയുന്നത്. കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ബെല്‍വ്യൂവിലെ 26 നില സിറ്റി സെന്റര്‍ പ്ലാസ ഒഴിയാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ജൂണ്‍ 2024 ന് ലീസ് അവസാനിക്കും. പിന്നീട് ഇത് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം.

റിമോട്ട്‌വര്‍ക്ക് അഥവാ ഓഫീസില്‍ വരാതെ മറ്റിടങ്ങളില്‍ നിന്ന് ജോലി ചെയ്യുന്ന രീതിക്ക് ഐടി മേഖലയില്‍ സ്വീകാര്യത ലഭിച്ചതും സാങ്കേതികവിദ്യാ വ്യവസായ രംഗത്തെ പ്രതിസന്ധിയെ തുടര്‍ന്നുള്ള കൂട്ടപ്പിരിച്ചുവിടലുകളും കമ്പനിഓഫീസുകളില്‍ ജീവനക്കാര്‍ കുറയുന്നതിന് കാരണമായി. സിയാറ്റില്‍ മേഖലയില്‍ മാത്രം 726 ജീവനക്കാരെ മെറ്റ നവംബറില്‍ പിരിച്ചുവിട്ടിട്ടുണ്ട്.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് മെറ്റയും, മൈക്രോസോഫ്റ്റും ഉള്‍പ്പടെയുള്ള കമ്പനികള്‍ ജോലിക്കാരെ വീട്ടിലിരുന്നും(work from home) ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ജോലി ചെയ്യാന്‍ അനുവദിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ടുതന്നെ പുതിയ ജീവനക്കാരെ നിയമിക്കുകയും ജീവനക്കാര്‍ അത്തരം ജോലിമാത്രം തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതി ഇതിനകം സജീവമായിട്ടുണ്ട്.

ആര്‍ബര്‍ബ്ലോക്ക് 33 യിലെ മുഴുവന്‍ നിലയും മെറ്റയുടെ കയ്യിലാണ്. ബ്ലോക്ക് 6 മുഴുവനായി ഏറ്റെടുത്ത് ഈ വര്‍ഷം അവസാനത്തോടെ തുറക്കാനായിരുന്നു പദ്ധതി. ഈ രണ്ട് കെട്ടിടവും മറ്റാര്‍ക്കെങ്കിലും വാടകയ്ക്ക് കൊടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവില്‍ സിയാറ്റിലില്‍ മാത്രം കമ്പനിയ്ക്ക് 29 കെട്ടിടങ്ങളും 8000 ജീവനക്കാരുമുണ്ട്.

അതേസമയം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് സിറ്റി സെന്റര്‍ പ്ലാസ ഒഴിയാനുള്ള നീക്കത്തിന് പിന്നിലെന്ന് മൈക്രോസോഫ്‌റ് പറയുന്നു. കമ്പനിയുടെ റെഡ്മണ്ട് കാമ്പസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാവുന്നതും ഇതിന് കാരണമാണ്. അതേസമയം കമ്പനിയുടെ പ്രതിസന്ധികളും ഓഫീസ് വിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: Meta, Microsoft Vacate Offices In US

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented