Photo: WikiCommons
മൂന്ന് വര്‍ഷം മുമ്പ് 2020 ല്‍ 40 കോടി ഡോളറിനാണ് മെറ്റ ആനിമേറ്റഡ്-ജിഫ് സെര്‍ച്ച് എഞ്ചിനായ ജിഫിയെ സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ജിഫിയെ ഷട്ടര്‍സ്റ്റോക്കിന് വില്‍പന നടത്തിയിരിക്കുകയാണ് കമ്പനി. അതും വെറും 5.3 കോടി ഡോളറിന്.
വിപണിയിലെ മത്സരത്തെയും പരസ്യ വിപണിയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് യുകെ കോമ്പറ്റീഷന്‍ അതോറിറ്റി ജിഫി വില്‍ക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ടത്. ജിഫി വാങ്ങിയതിലൂടെ മെറ്റ തങ്ങളുടെ വലിയൊരു എതിരാളിയെ ഇല്ലാതാക്കുകയായിരുന്നു. വളര്‍ന്നുവരുന്ന ഒരു പരസ്യ വ്യവസായം ജിഫിയുടേതായി ഉണ്ടായിരുന്നു. കമ്പനി വാങ്ങിയതിന് ശേഷം മെറ്റ ഇത് അവസാനിപ്പിക്കുകയും ചെയ്തു. സ്‌നാപ്ചാറ്റ്, ടിക് ടോക്ക്, ട്വിറ്റര്‍ പോലെ വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആനിമേറ്റഡ് ജിഫുകള്‍ക്കായി ആശ്രയിച്ചിരുന്ന സെര്‍ച്ച് എഞ്ചിനായിരുന്നു ജിഫി. അതും തടയാന്‍ മെറ്റയ്ക്ക് സാധിച്ചു. പകരം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയില്‍ ജിഫി തുടര്‍ന്ന് ലഭിക്കുകയും ചെയ്തു.
2021 ലാണ് യുകെയിലെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) ജിഫി വില്‍ക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ട് ആദ്യ ഉത്തരവിറക്കിയത്. വില്‍പ്പന ഒഴിവാക്കാന്‍ മെറ്റ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ സിഎംഎ അതിന് വഴങ്ങിയില്ല. കഴിഞ്ഞ വര്‍ഷം ഈ ഉത്തരവ് വീണ്ടുമിറക്കി.
Also Read
ഒക്ടോബറില്‍ ഉത്തരവ് അംഗീകരിക്കാമെന്ന് മെറ്റ സമ്മതിച്ചു. ജിഫി ഏറ്റെടുക്കുന്നതില്‍ ആവേശം തോന്നുന്നുവെന്ന് ഷട്ടര്‍സ്‌റ്റോക്ക് പ്രതികരിച്ചു.
Content Highlights: Meta loses crores as made to sell Giphy to Shutterstock
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..