ജോലി കിട്ടി കാനഡയിലെത്തി, രണ്ടാം ദിവസം പിരിച്ചുവിട്ടു; ഇന്ത്യക്കാരനോട് മെറ്റ ചെയ്തത്


പിരിച്ചുവിരുന്നവരുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കാതെ എങ്ങനെയാണ് ഒരു കമ്പനിക്ക് ഇത്രയും വലിയ നടപടിയെടുക്കാന്‍ കഴിയുക. വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പലര്‍ക്കും യാത്ര ഒഴിവാക്കാമായിരുന്നല്ലോ എന്നൊക്കെയാണ് ഉപഭോക്താക്കളുടെ പ്രതികരണം.

Photo: Meta

റ്റയടിക്ക് 11,000-ലേറെ ആളുകളുടെ ജോലി ഇല്ലാതാക്കിക്കൊണ്ട് ഈ ബുധനാഴ്ച അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മെറ്റ നടപ്പാക്കിയ പിരിച്ചുവിടലിന്റെ ഇരയാണ് ഇന്ത്യക്കാരനായ ഹിമാന്‍ഷു വി. മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് മാറിത്താമസിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനി ഇയാളെ പറഞ്ഞുവിടുന്നത്.

പിരിച്ചുവിടാന്‍ ആലോചനയുണ്ടെന്ന് അറിയിക്കാതെയാണ് കമ്പനി ഇയാളോട് ജോലിക്കായി കാനഡയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. കാനഡയിലെത്തി രണ്ടു ദിവസത്തിനുശേഷം പറഞ്ഞുവിടുകയും ചെയ്തു. പൊടുന്നനെയുള്ള മെറ്റയുടെ ഈ തീരുമാനത്തില്‍ ജോലി നഷ്ടപ്പെട്ട എല്ലാവരുടെയും അവസ്ഥ കഷ്ടമാണെന്ന് ഹിമാന്‍ഷു ലിങ്ക്ഡിന്ല്‍ കുറിച്ചു.ഖാരഗ്പൂര്‍ ഐ.ഐ.ടി. യില്‍ നിന്നും ബിരുധദാരിയായ ഹിമാന്‍ഷു ജിറ്റ്ഹബ്ബ്, അഡോബ്, ഫ്‌ളിപ്കാര്‍ട്ട് എന്നീ കമ്പനികളില്‍ മുമ്പ് ജോലി ചെയ്തിട്ടുണ്ടെന്നാണ് ഇയാളുടെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ പറയുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിന് തന്റെ മുമ്പില്‍ മറുപടിയില്ലെന്നും ഏതെങ്കിലും കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹിമാന്‍ഷി തന്റെ പോസ്റ്റില്‍ കുറിച്ചു.

ഏതായാലും, ഹിമാന്‍ഷുവിന്റെ പോസ്റ്റിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ആളുകളെല്ലാം മെറ്റയുടെ തീരുമാനത്തില്‍ അമ്പരന്നിരിക്കുകയാണ്. ആശ്വാസവാക്കുകളും ജോലിയൊഴിവ് സംബന്ധിച്ച വിവരങ്ങളുമായി ധാരാളം പേര്‍ ഇയാളെ സമീപിക്കുന്നുണ്ട്. സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവരാണ് കൂടുതലും.

പിരിച്ചുവിരുന്നവരുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കാതെ എങ്ങനെയാണ് ഒരു കമ്പനിക്ക് ഇത്രയും വലിയ നടപടിയെടുക്കാന്‍ കഴിയുക. വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പലര്‍ക്കും യാത്ര ഒഴിവാക്കാമായിരുന്നല്ലോ എന്നൊക്കെയാണ് ഉപഭോക്താക്കളുടെ പ്രതികരണം. ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കാനും പലരും ഇയാളോട് പറയുന്നുണ്ട്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ പേരന്റ് കമ്പനിയാണ് മെറ്റ. ഈ ബുധനാഴ്ചയാണ് കമ്പനിയുടെ ടീമിന്റെ വലിപ്പം 13 ശതമാനത്തോളം വെട്ടിച്ചുരുക്കുന്ന വിവരം, ചീഫ് എക്‌സിക്യൂട്ടീവായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. കമ്പനിയുടെ വരുമാനത്തില്‍ വന്‍ നഷ്ടമുണ്ടായെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍, 11000-ൽ അധികം ജീവനക്കാരെ പറഞ്ഞുവിടേണ്ടി വരുമെന്നുമാണ് സക്കര്‍ബര്‍ഗ് കുറിച്ചത്.

പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്ക്, 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും, ഓരോ വര്‍ഷത്തെ സേവനത്തിന് രണ്ടാഴ്ച അധികശമ്പളവും എന്ന നിരക്കിലും തുക നല്‍കും. കൂടാതെ, ആറുമാസത്തെ ആരോഗ്യസംരക്ഷണച്ചെലവും കമ്പനി വഹിക്കുമെന്ന് സക്കര്‍ബെര്‍ഗ് അറിയിച്ചു.

Content Highlights: meta fired indian employee, two days after joining the job, relocated to canada

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented