കൂടുതല്‍ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ; വിവിധ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവും


1 min read
Read later
Print
Share

Facebook meta | Photo: IANS

മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. കമ്പനിക്കുള്ളില്‍ പങ്കുവെക്കപ്പെട്ട കത്തിനെ ആധാരമാക്കിയാണ് ഈ റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആഗോള തലത്തില്‍ 21000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്‌സ്, വാട്‌സാപ്പ് എന്നീ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ദരെയാണ് ഇത്തവണ പിരിച്ചുവിടല്‍ ബാധിക്കുകയെന്ന് കത്ത് വ്യക്തമാക്കുന്നു. 4000 പേര്‍ക്കെങ്കിലും ഇത്തവണ ജോലി നഷ്ടപ്പെടുമെന്നാണ് അവോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ ആരംഭിക്കും. നോര്‍ത്ത് അമേരിക്കയിലുള്ള മെറ്റ ജീവനക്കാര്‍ക്ക് രാവിലെ നാലിനും അഞ്ചിനും ഇടയില്‍ (ഇന്ത്യന്‍ സമയം വൈകീട്ട് 4.30 ക്കും 5.30 നും ഇടയില്‍) ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സമയങ്ങളിലായിരിക്കും പിരിച്ചുവിടലുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുക. ചില രാജ്യങ്ങളിലെ ജീവനക്കാരെ ഇത് ബാധിക്കുകയുമില്ല.

മെറ്റയ്ക്ക് വേണ്ടി സംഭാവനകള്‍ നല്‍കിയ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും യാത്ര പറയുന്നതില്‍ പ്രയാസമുണ്ടെന്ന് മെറ്റ ഹെഡ് ഓഫ് പീപ്പിള്‍ ലോറി ഗോളര്‍ പറഞ്ഞു.

2022 നവംബര്‍ മുതലാണ് മെറ്റ പിരിച്ചുവിടല്‍ ആരംഭിച്ചത് ആദ്യം 11000 പേരെയും പിന്നീട് 10000 പേരെയും പിരിച്ചുവിട്ടു. ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

Content Highlights: Meta is about to announce yet another round of layoffs

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
fraud

1 min

ലോണ്‍ ആപ്പ് തട്ടിപ്പ്: പരാതി നല്‍കാന്‍ വാട്ട്‌സാപ്പ് നമ്പര്‍

Sep 21, 2023


Neuralink Brain implant

2 min

മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് ആദ്യമായി മനുഷ്യരില്‍ പരീക്ഷിക്കുന്നു, രജിസ്‌ട്രേഷന്‍ ആരംഭിച്ച് കമ്പനി

Sep 21, 2023


google map

1 min

തകര്‍ന്ന പാലത്തില്‍ നിന്ന് കാര്‍ മറിഞ്ഞു; യുവാവിന്റെ മരണത്തില്‍ ഗൂഗിള്‍ മാപ്പിനെതിരെ കുടുംബം

Sep 21, 2023


Most Commented