Photo: Meta
അമേരിക്കന്‍ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ അനവധിയാണെന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. അതിമനോഹരമായ കെട്ടിടങ്ങള്‍, ഗതാഗത സംവിധാനം, താമസം, ശമ്പളം, ഫിറ്റ്‌നസ് സെന്ററുകള്‍, രുചികരമായ ഭക്ഷണം, അതിന് അതിമനോഹരമായ റസ്‌റ്റോറന്റുകള്‍ അങ്ങനെ പലതും.
ഇക്കൂട്ടത്തില്‍ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ തങ്ങളുടെ ജീവനക്കാരുടെ വസ്ത്രങ്ങള്‍ സൗജന്യമായി കഴുകാനുള്ള സൗകര്യവും ഡ്രൈ ക്ലീന്‍, പരിചാരക സേവനം പോലുള്ളവ നല്‍കി വന്നിരുന്നുവത്രെ.
എന്നാല്‍ അത്തരം സുഖസൗകര്യങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഓഫീസിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് നല്‍കി വന്നിരുന്ന അധിക സൗകര്യങ്ങളാണ് കമ്പനി നിര്‍ത്തലാക്കുന്നത്. ഒപ്പം സൗജന്യമായി നല്‍കി വന്നിരുന്ന രാത്രിഭക്ഷണം വൈകുകയും ചെയ്യും. ഇത് ആറ് മണിയായിരുന്നത് 6.30 ആക്കി മാറ്റി. കമ്പനി ജീവനക്കാര്‍ തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഓഫീസിലേക്ക് തിരികെ മടങ്ങുന്ന സാഹചര്യത്തില്‍ വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി ഓണ്‍സൈറ്റ് സേവനങ്ങളും സൗകര്യങ്ങളും ക്രമീകരിച്ചതായി ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
ഭക്ഷണസമയം 6.30 ആക്കുന്നതിലൂടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സൗജന്യ ഭക്ഷണം ലഭിക്കുകയുള്ളൂ. കാരണം 6.00 മണിക്ക് തന്നെ അവസാന ഷിഫ്റ്റ് കഴിയും. ഇത് കഴിഞ്ഞ് 6.30 വരെ കാത്തിരുന്ന് സൗജന്യ ഭക്ഷണം കഴിക്കണോ അതോ വീട്ടിലേക്ക് സൗജന്യയാത്ര വേണോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം.
മാര്‍ച്ച് 28-നാണ് ജീവനക്കാര്‍ ഫേസ്ബുക്ക് ഓഫീസുകളിലേക്ക് തിരിച്ചുവരുന്നത്. ഓഫീസിലെത്തുന്നവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണം. സ്ഥിരം വര്‍ക്ക് അറ്റ് ഹോമിന് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.
Content Highlights: meta, facebook employees
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..