Mark Zuckerberg - Photo - AP
കൂട്ടപ്പിരിച്ചുവിടല്‍ അമേരിക്കന്‍ സാങ്കേതിക വിദ്യാ വ്യവസായ രംഗത്ത് പതിവ് കാഴ്ചയായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തിന് പിന്നാലെ വന്ന സാമ്പത്തിക ഞെരുക്കം കമ്പനികളെ ചിലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ബന്ധിതരാക്കി. ഇലോണ്‍ മസ്‌കിന്റെ വരവിന് പിന്നാലെ ട്വിറ്ററിലുണ്ടായ ചിലവ് ചുരുക്കല്‍ നടപടികള്‍ വലിയ ചര്‍ച്ചയാവാറുണ്ട്.
ഫേസ്ബുക്കിലും ഇതേ അവസ്ഥയാണ്. വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരികെയെത്താനുള്ള മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിര്‍ദേശം ആശങ്കയോടെയാണ് ജീവനക്കാര്‍ കാണുന്നത്.
ട്വിറ്ററിന് സമാനമായ ചിലവ് ചുരുക്കല്‍ നടപടികളാണ് മെറ്റയും സ്വീകരിച്ചുവരുന്നത്. ഓഫീസില്‍ ജീവനക്കാര്‍ക്കായി നില്‍കിയിരുന്ന സൗജന്യങ്ങളെല്ലാം മെറ്റ വെട്ടിച്ചുരുക്കുകയാണ്. സൗജന്യ ഭക്ഷണം, പലഹാരങ്ങള്‍, കഫറ്റീരിയ തുടങ്ങിയവയെല്ലാം മെറ്റ ഒഴിവാക്കിയെന്നാണ് വിവരം. സ്വാഭാവികമായും, കമ്പനിയുടെ ഈ തീരുമാനങ്ങളില്‍ ജീവനക്കാര്‍ അസംതൃപ്തരാണ്.
'ഇയര്‍ ഓഫ് എഫിഷ്യന്‍സി' അഥവാ 'മികവിന്റെ വര്‍ഷം' എന്ന പേരില്‍ ചിലവ് ചരുക്കലിനുള്ള കര്‍മപരിപാടികളിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. കഴിഞ്ഞ വര്‍ഷം 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും 10000 പേരെ പിരിച്ചുവിടാന്‍ പോവുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്തായാലും ജോലിയെ കുറിച്ചുള്ള ആശങ്ക ജീവനക്കാരുടെ ആത്മവീര്യത്തേയും ബാധിച്ചിട്ടുണ്ട്. പിരിച്ചുവിടലില്‍ നിന്ന് രക്ഷപ്പെടാന്‍ മാനേജ് മെന്റിന് മുന്നില്‍ സ്വീകാര്യത നേടാനുള്ള മത്സരവും ജീവനക്കാര്‍ തമ്മില്‍ ആരംഭിച്ചുകഴിഞ്ഞു.
സൗജന്യ ഭക്ഷണത്തിന് പുറമെ, സൗജന്യമായി നല്‍കിയിരുന്ന വസ്ത്രം വൃത്തിയാക്കള്‍, ഡ്രൈ ക്ലീനിങ് സേവനങ്ങളും, ആരോഗ്യ, ക്ഷേമ ആനുകൂല്യങ്ങളും ഉള്‍പ്പടെയുള്ളവ മെറ്റ നിര്‍ത്തലാക്കി.
കമ്പനിയിലെ വര്‍ക്ക് ഫ്രം ഹോമും നിര്‍ത്തലാക്കി ഓഫീസുകളിലേക്ക് എത്താനും സക്കര്‍ബര്‍ഗ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Content Highlights: meta cost cutting measures employees are furious
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..